
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിന്റെ നാല് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച ബംഗാൾ പാെലീസിന്റെ നടപടിയിൽ സുപ്രീംകോടതി ഇടപെട്ടില്ല. തൃണമൂലിന്റെ ഹർജി ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ച് തള്ളി. കൽക്കട്ട ഹൈക്കോടതിയിലുള്ള ഹർജിയിൽ വേഗത്തിൽ വാദം കേൾക്കണമെന്ന് അവിടെ ആവശ്യപ്പെടാനും നിർദ്ദേശിച്ചു. ബാങ്ക് അക്കൗണ്ട് ഉപയോഗിക്കാനുള്ള ഇടക്കാല ഉത്തരവ് ഹൈക്കോടതിയിൽ നിന്ന് ലഭിക്കാത്തതിനെ തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |