SignIn
Kerala Kaumudi Online
Saturday, 31 October 2026 12.52 AM IST

ടൈഗർ ഷ്‌റോഫ് വധശ്രമം:  ഒരാൾ കൂടി പിടിയിൽ

ee

മുംബയ്: ബോളിവുഡ് നടൻ ടൈഗർ ഷ്‌റോഫിനുനേരെയുണ്ടായ വധശ്രമക്കേസിൽ ഒരാൾ കൂടി പിടിയിൽ. ഹരിയാനയിലെ സോനിപതിൽ നിന്നാണ് മുംബയ് ക്രൈം ബ്രാഞ്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവർ പന്ത്രണ്ടായി. പ്രതിയെ ട്രാൻസിറ്റ് റിമാൻഡിൽ മുംബയിലെത്തിച്ചു.

കഴിഞ്ഞ 18ന് നടന്ന വെടിവയ്പിൽ പരിക്കേറ്റ ടൈഗർ ഷ്റോഫ് വിശ്രമത്തിലാണ്. പിന്നിൽ ലോറൻസ് ബിഷ്‌ണോയി സംഘമാണെന്നും അമിതാഭ് ബച്ചൻ,​ സൽമാൻ ഖാൻ തുടങ്ങി നിരവധി സൂപ്പർ താരങ്ങളെ ഇവർ ലക്ഷ്യമിട്ടിരുന്നുവെന്നും തെളിഞ്ഞിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TIGER SHROFF ATTACK CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360