SignIn
Kerala Kaumudi Online
Sunday, 13 September 2026 2.03 AM IST

വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം ഒഴിവാക്കണം :തിര. കമ്മിഷൻ

covid-vaccination-certifi

ന്യൂഡൽഹി :നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം അടിയന്തരമായി ഒഴിവാക്കാൻ നിർദ്ദേശിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ. സർട്ടിഫിക്കറ്റ് പിൻവലിക്കാൻ ആരോഗ്യമന്ത്രാലയത്തിന് നിർദ്ദേശം നൽകിയ കമ്മിഷൻ ഉത്തരവ് നടപ്പാക്കുന്നുണ്ടോയെന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ സംസ്ഥാന തിര. കമ്മിഷനുകൾക്കും നിർദ്ദേശം നൽകി.

പശ്ചിമബംഗാളിൽ വാക്‌സിനേഷൻ ബി.ജെ.പി പ്രചാരണായുധമാക്കുന്നുവെന്ന തൃണമൂൽ എം.പി ഡെറിക് ഒബ്രിയാന്റെ പരാതിയിലാണ് നടപടി. എന്നാൽ, വിജ്ഞാപനം വരും മുൻപേ സർട്ടിഫിക്കറ്റുകൾ രൂപ കൽപന ചെയ്തതാണെന്നും അതിനാലാണ് പ്രധാനമന്ത്രിയുടെ ചിത്രം സർട്ടിഫിക്കറ്റിൽ ഉൾപ്പെടുത്തിയതെന്നുമാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം. ഇത് തള്ളിയ കമ്മിഷൻ പ്രധാനമന്ത്രിയുടെ ചിത്രം സർട്ടിഫിക്കറ്റിൽ ഉൾപ്പെടുത്തുന്നത് മാതൃക പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്ന് അഭിപ്രായപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, COVID VACCINATION CERTIFICATE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360