ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ ലോകനേതാക്കൾക്ക് ആദ്യദിനമൊരുക്കിയത് തനത് സസ്യാഹാര വിഭവങ്ങൾ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രുചികൾ ഉൾപ്പെടുത്തിയ മെനുവിൽ മില്ലറ്റ് വിഭവങ്ങൾക്കും പ്രാധാന്യം നൽകി.
ബാജ്ര, ബീൻസ്, ക്യാപ്സിക്കം എന്നിവ ചേർത്ത സിട്രസ്- പാർസ്ലി ഡ്രസിംഗ് സലാഡ്, പപ്പടം, കോശമ്പരി (പച്ചക്കറികളും പയറുവർഗങ്ങളും ചേർത്ത സലാഡ്) തുടങ്ങിയവ മെനുവിലുണ്ടായിരുന്നു. പരമ്പരാഗത ഇന്ത്യൻ ചേരുവകളും പച്ചക്കറികളും ഉപയോഗിച്ചുള്ള വിഭവങ്ങളാണ് പ്രധാനമായുണ്ടായിരുന്നത്. വിവിധ പ്രദേശങ്ങളിലെ പാചകരീതികൾ പരിചയപ്പെടുത്തുന്ന തരത്തിലാണ് വിഭവങ്ങൾ തിരഞ്ഞെടുത്തത്. സലാഡുകളിലും അനുബന്ധ വിഭവങ്ങളിലും പ്രാദേശിക ചേരുവകളും ഉപയോഗിച്ചു.
അന്താരാഷ്ട്ര രുചികളും മെനുവിലുണ്ടായിരുന്നു. ഇറ്റാലിയൻ വിഭവമായ പെന്നെ അൽ പൊമൊദോറോ എ പന്ന (തക്കാളിയും ക്രീമും ചേർത്ത പെൻനെ പാസ്ത), ഫ്രഞ്ച് വിഭവമായ ബേക്ക്ഡ് വെജ് ഓ ഗ്രാറ്റിൻ (ചീസും സോസും ചേർത്തു വേവിച്ച പച്ചക്കറികൾ) എന്നിവയും വിളമ്പി. വിവിധതരം സലാഡുകൾക്കൊപ്പം സ്റ്റാർട്ടേഴ്സ്, മധുരപലഹാരങ്ങൾ, ഐസ്‌ക്രീം എന്നിവയുമുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |