SignIn
Kerala Kaumudi Online
Thursday, 17 September 2026 2.20 AM IST

ഓക്സിജൻ ഇറക്കുമതികൾക്ക് വിടുതൽ കൂലി വേണ്ട

shipping-cahrge

ന്യൂഡൽഹി: കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഓക്സിജനുമായി ബന്ധപ്പെട്ട ഇറക്കുമതികൾക്ക് വിടുതൽ കൂലി ഈടാക്കരുതെന്നറിയിച്ച് കേന്ദ്ര സർ‌ക്കാർ. മെഡിക്കൽ ഗ്രേഡ് ഓക്സിജൻ, ഓക്സിജൻ ടാങ്ക്, ഓക്സിജൻ ബോട്ടിൽ, പോർട്ടബിൾ ഓക്സിജൻ ജനറേറ്റേഴ്സ്, ഓക്സിജൻ കോൺസെൻട്രേറ്റേഴ്സ്, ഓക്സിജൻ നിർമ്മാണത്തിനാവശ്യമായ സ്റ്റീൽ പൈപ്പുകൾ എന്നിവയുമായി എത്തുന്ന കപ്പലുകൾക്കാണ് വിടുതൽ കൂലി ഒഴിവായി കിട്ടുന്നത്. ഇത്തരം ഇറക്കുമതികളുമായെത്തുന്ന കപ്പലുകൾക്ക് പ്രത്യേക പരിഗണന നൽകണമെന്നും കേന്ദ്രം നിർദ്ദേശിച്ചു. എന്നാൽ, വാക്സിൻ ഇറക്കുമതികൾക്ക് ഇത് ബാധകമാണോയെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, SHIPPING CAHRGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360