SignIn
Kerala Kaumudi Online
Monday, 19 October 2026 8.34 PM IST

സിജെപി നേതാക്കളുടെ ജുഡീഷ്യൽ കസ്റ്റഡി രണ്ടു ദിവസത്തേക്ക് നീട്ടി, ജാമ്യം​ മനഃപ്പൂർവ്വം  വൈകിപ്പിക്കുന്നതെന്ന് ആരോപണം

READ ENGLISH VERSION

ashutosh-ranka-saurav-das
സിജെപി നേതാക്കളായ അശുതോഷ് റാങ്ക,​ സൗരവ് ദാസ്

ന്യൂഡൽഹി: ക്രോക്രോച്ച് ജനത പാർട്ടി നേതാക്കളായ അശുതോഷ് റാങ്ക,​ സൗരവ് ദാസ് എന്നിവരുടെ ജുഡീഷ്യൽ കസ്റ്റഡി രണ്ടുദിവസത്തേക്ക് കൂടി നീട്ടാൻ സ്പെഷ്യൽ എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ ഉത്തരവ്. ഇരുവരെയും ബുധനാഴ്ച വീണ്ടും കോടതിയിൽ ഹാജരാക്കും. ജന്തർ മന്ദറിൽ അതിക്രമിച്ചുകയറുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്‌തെന്ന കേസിലാണ് നടപടി. പ്രതിഷേധങ്ങൾക്കായി നിലവിൽ നിശ്ചയിച്ചിട്ടുള്ള വേദിയല്ല ജന്തർമന്ദർ. അശുതോഷ് റങ്ക, സൗരവ് ദാസ് എന്നിവർക്കൊപ്പം പാർട്ടിയിലെ 12 പ്രവർത്തകരും കേസിൽ പ്രതികളാണ്.

ഒക്ടോബർ 13ന് ജന്തർമന്ദറിൽ നടത്തിയ പ്രതിഷേധത്തെ തുടർന്നാണ് ഇരുവരെയും അഞ്ചുദിവസത്തെ ജുഡീഷ്യൽ കസ്റ്റ‌ഡിയിൽ വിട്ടത്. അതേസമയം ജാമ്യാപേക്ഷയിലെ നടപടികൾ മനഃപ്പൂർവ്വം വൈകിപ്പിച്ച് നേതാക്കളുടെ മോചനം തടയുകയാണെന്നും സിജെപി ആരോപിച്ചു. അറസ്റ്റ് നിയമവിരുദ്ധമാണെന്നും നടപടികൾ വൈകിപ്പിക്കാൻ വിവിധ മാർഗങ്ങൾ സ്വീകരിക്കുകയാണെന്നും സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്‌കെ എക്‌സിൽ കുറിച്ചു.

ജാമ്യാപേക്ഷ പരിഗണിച്ച പ്രത്യേക എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് തനിക്ക് അജ്ഞാതരിൽനിന്ന് ഭീഷണിയുണ്ടെന്ന് ഇന്നലെ വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടർന്ന് പൊലീസ് നോൺകോഗ്നിസബിൾ റിപ്പോർട്ട് രജിസ്റ്റർ ചെയ്യുകയായിരുന്നു. നേതാക്കളുടെ മോചനത്തിനായി സമർപ്പിച്ച ജാമ്യക്കാരുടെ രേഖകളും അവ്യക്തമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി തള്ളിയതായി സിജെപി ആരോപിച്ചു. കേസിൽ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട നടപടികൾ വൈകുന്നതിനെച്ചൊല്ലി സിജെപിയും അധികൃതരും തമ്മിലുള്ള തർക്കം തുടരുകയാണ്.

English Summary

Judicial custody for Crocroach Janata Party leaders Ashutosh Ranka and Sourav Das was extended by two days in Delhi. They face charges of trespassing Jantar Mantar and obstructing police during an October 13 protest at a non-designated venue. The CJP alleges deliberate bail delays, while the Special Executive Magistrate handling their plea reported receiving threats. They are due in court Wednesday.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASHUTHOSH RANGA, SOURAV DAS, CJP LEADER, JUDICIAL CUSTODY, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360