SignIn
Kerala Kaumudi Online
Sunday, 13 September 2026 9.15 AM IST

ഡൽഹിയിൽ ലോക്ക്ഡൗൺ നീട്ടി

lockdown

ന്യൂഡൽഹി: പ്രതിദിന കൊവിഡ് കേസുകൾ കുറയുന്ന ഡൽഹിയിൽ ലോക്ക്ഡൗൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടി. മെട്രോ സർവീസുകളടക്കം മേയ് 24 രാവിലെ അഞ്ചുവരെ അടഞ്ഞുകിടക്കും. ഏപ്രിൽ 20നാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ഇത് നാലാംതവണയാണ് നീട്ടുന്നത്. കേസുകൾ കുറയുന്നുണ്ടെങ്കിലും രോഗസ്ഥിരീകരണ നിരക്ക് 5 ശതമാനത്തിലെത്താതെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനാകില്ലെന്ന് സംസ്ഥാനം വ്യക്തമാക്കി. ഏപ്രിൽ പകുതിയോടെ 35 ശതമാനം വരെയെത്തിയ രോഗസ്ഥിരീകരണ നിരക്ക് 11.32 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ശനിയാഴ്ച 6430 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, LOCKDOWN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360