SignIn
Kerala Kaumudi Online
Tuesday, 15 September 2026 7.26 PM IST

വിദേശ സംഭാവന ചട്ട ഭേദഗതി: വിദേശ ശക്തികളുടെ ഇടപെടൽ അവസാനിപ്പിക്കാൻ, കേന്ദ്രം സുപ്രീംകോടതിയിൽ

frca-act

ന്യൂഡൽഹി: രാജ്യസുരക്ഷ ഉറപ്പു വരുത്തുന്നതിനും വിദേശ ശക്തികളുടെ ഇടപെടൽ അവസാനിപ്പിക്കാനുമാണ് വിദേശ സംഭാവന ചട്ടം (എഫ്.സി.ആർ.എ.) ഭേദഗതി ചെയ്തതെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ അറിയിച്ചു. വിദേശ ഏജൻസികളുടെ കൈയാളുകളായി പ്രവർത്തിക്കുന്നത് വഴി രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയാകുന്ന സർക്കാരിതര സന്നദ്ധ സംഘടനകൾ അടക്കമുള്ളവയെ നിയന്ത്രിക്കുക എന്നതാണ് ഭേദഗതിയുടെ ലക്ഷ്യമെന്നാണ് കേന്ദ്ര വാദം.

രാജ്യത്തിന്റെ പുരോഗതിക്ക് സഹായിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുന്ന എൻ.ജി.ഒകളെയും മറ്റു സന്നദ്ധ സംഘടനകളെയും അംഗീകരിക്കുന്നതായും പുതിയ ഭേദഗതി അത്തരം സംഘടനകളുടെ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. വിദേശ സംഭാവനാ നിയമ ഭേദഗതിയുടെ സാധുതയെ ചോദ്യം ചെയ്ത് നിരവധി സംഘടനകൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, FRCA ACT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360