SignIn
Kerala Kaumudi Online
Tuesday, 15 September 2026 8.39 AM IST

അഗ്നിപഥ് കരസേനാ അപേക്ഷ ജൂലായിൽ, വ്യോമ,​ നാവികസേനാ വിജ്ഞാപനം ഈയാഴ്‌ച

army

ന്യൂഡൽഹി: യുവജനപ്രക്ഷോഭത്തിന് വഴിവച്ച നാലുവർഷ അഗ്നിപഥ് സേനാ നിയമനത്തിനുള്ള ആദ്യഘട്ട വിജ്ഞാപനം കരസസേന പുറപ്പെടുവിച്ചു. ഓൺലൈൻ രജിസ്ട്രേഷൻ ജൂലായിൽ ആരംഭിക്കും. www.joinindianarmy.nic.inൽ അപേക്ഷിക്കണം. വ്യോമസേന വെള്ളിയാഴ്ചയും നാവികസേന ശനിയാഴ്ചയും വിജ്ഞാപനമിറക്കും.

കരസേനയിൽ ഡിസംബബറിലും ഫെബ്രുവരി 23നുമായി രണ്ട് ബാച്ചുകളുടെ പരിശീലനം തുടങ്ങും. ആദ്യ ബാച്ച് 2023 പകുതിയോടെ സേനയുടെ ഭാഗമാകും.
1923ലെ ഔദ്യോഗിക രഹസ്യ നിയമം അനുസരിച്ച്, സേവന കാലയളവിൽ നേടിയ വിവരങ്ങൾ അഗ്നിവീറുകൾ ആരോടെങ്കിലും വെളിപ്പെടുത്തുന്നത് ക്രിമിനൽ കുറ്റമാണ്. മെഡിക്കൽ ബ്രാഞ്ചിൽ ഒഴികെയാവും നിയമനം.

അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്നിക്കൽ (പൊതുവിൽ)​, ടെക്നിക്കൽ (ഏവിയേഷൻ, അമ്യൂണീഷൻ എക്സാമിനർ), ക്ലർക്ക്/ സ്റ്റോർ കീപ്പർ ടെക്നിക്കൽ, ട്രേഡ്സ്മാൻ(പത്താം ക്ലാസ്) ട്രേഡ്സ്മാൻ (എ.ആർ.ഒ റാലി റിക്രൂട്ട്മെന്റ് ഷെഡ്യൂൾ പ്രകാരം എട്ടാം ക്ലാസ് പാസ് )എന്നീ തസ്തികകളിലേക്കാണ് രജിസ്ട്രേഷൻ. നാല് വർഷം പൂർത്തിയാക്കുമ്പോൾ റെഗുലർ കേഡറിൽ തിരഞ്ഞെടുക്കപ്പെടുന്നവർ 15 വർഷം സേവനമനുഷ്ഠിക്കണം.

17.5- 21 വയസാണ് പ്രായമെങ്കിലും ഇക്കൊല്ലം 23 വയസുവരെയുള്ളവർക്ക് അപേക്ഷിക്കാം. ജനറൽ വിഭാഗം നിയമന യോഗ്യത 45 ശതമാനത്തിൽ കുറയാത്ത മാർക്കോടെ പത്താം ക്ളാസ് പാസും ക്ലർക്ക്/ സ്റ്റോർ കീപ്പർ ടെക്നിക്കലിന് 60 ശതമാനം മാർക്കോടെ പ്ളസ് ടുവുമാണ്. ഇവർക്ക് ഇംഗ്ളീഷ്, കണക്ക്, അക്കൗണ്ടിംഗ്,​ബുക്ക് കീപ്പിംഗ് എന്നിവയിൽ 50 ശതമാനം മാർക്കും നിർബന്ധം.

18 വയസിൽ താഴെയുള്ളവരുടെ എൻറോൾമെന്റ് ഫോമിൽ മാതാപിതാക്കളോ രക്ഷിതാക്കളോ ഒപ്പിട്ടിരിക്കണം.

യൂണിഫോമിൽ പ്രത്യേക ചിഹ്നം

പെൻഷനോ ഗ്രാറ്റുവിറ്റിക്കോ അർഹരായിരിക്കില്ല. അവധി, യൂണിഫോം, ശമ്പളം, അലവൻസുകൾ എന്നിവ നിയന്ത്രിക്കുന്നത് കേന്ദ്ര ഉത്തരവുകളനുസരിച്ചായിരിക്കും

യൂണിഫോമിൽ ഒരു പ്രത്യേക സൂചക ചിഹ്നം ധരിക്കണം. ഏത് റെജിമെന്റിലേക്കും യൂണിറ്റിലേക്കും നിയമിക്കാനും സ്ഥലം മാറ്റാനുമുള്ള അധികാരം സേനയ്ക്കാണ്

സേവന കാലാവധിക്ക് മുമ്പ് സ്വയം പിരിഞ്ഞ് പോകാൻ അനുവാദമില്ല. വർഷത്തിൽ 30 ദിവസത്തെ അവധി. മെഡിക്കൽ ലീവ് പരിശോധനയുടെ അടിസ്ഥാനത്തിൽ


പ്രതിമാസ ശമ്പളത്തിൽ നിന്ന് 30 ശതമാനം പിടിച്ച് തുല്യമായ തുക സർക്കാർ സംഭാവനയോടെ സേവാ നിധിയിൽ. സേവനം പൂർത്തിയാകുമ്പോൾ 11.71 ലക്ഷം രൂപ കിട്ടും

നിയമന രീതി

1. ശാരീരിക യോഗ്യത, അളവ്, മെഡിക്കൽ, എഴുത്തു പരീക്ഷ എന്നാവയിലൂടെയാണ് നിയമനം

2. ജനറൽ വിഭാഗത്തിന് 100 മാർക്കിന്റെ എഴുത്തു പരീക്ഷ. പൊതുവിജ്ഞാനം, ജനറൽ സയൻസ്, കണക്ക് എന്നിവയിൽ ഓരോന്നിലും 30 മാർക്കിന്റെയും ലോജിക്കൽ റീസണിംഗിൽ 10 മാർക്കിന്റെയും ചോദ്യങ്ങൾ. കുറഞ്ഞ യോഗ്യതാ മാർക്ക് 35.

3. ടെക്നിക്കൽ, ക്ളർക്ക് തസ്തികകളിൽ 200 മാർക്കിന്റെ എഴുത്തു പരീക്ഷയാണ്. കുറഞ്ഞ യോഗ്യതാ മാർക്ക് 80.

ശമ്പളം

ആദ്യ വർഷം : ₹ 30,000

രണ്ടാം വർഷം: ₹ 33,000

മൂന്നാം വർഷം: ₹ 36,500

മൂന്നാം വർഷം: ₹ 40,000

( വിവിധ അലവൻസും ലഭിക്കും)​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, INDIANARMY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360