SignIn
Kerala Kaumudi Online
Thursday, 18 June 2026 5.54 PM IST

നായബ് സിംഗ് സൈനി ഹരിയാന മുഖ്യമന്ത്രിയാകും; ഇന്ന് അഞ്ച് മണിക്ക് സത്യപ്രതിജ്ഞ

READ ENGLISH VERSION
nayab-singh-saini

ചണ്ഡീഗഢ്: മനോഹർ ലാൽ ഖട്ടർ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെ ഹരിയാനയിൽ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു. ബിജെപി സംസ്ഥാന അദ്ധ്യക്ഷനും കുരുക്ഷേത്ര എംപിയുമായ നായബ് സിംഗ് സൈനി മുഖ്യമന്ത്രിയാകും. ഇന്ന് വെെകിട്ട് അഞ്ച് മണിക്കാണ് സത്യപ്രതിജ്ഞ. സ്വതന്ത്ര എംഎൽഎമാരുടെ പിന്തുണയോടെയാണ് ബിജെപി വീണ്ടും സർക്കാർ രൂപീകരിക്കുന്നത്. 90 അംഗ ഹരിയാന നിയമസഭയിൽ 46 എംഎൽഎമാരാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. മനോഹർ ലാൽ ഖട്ടർ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.


ഇന്ന് രാവിലെയാണ് മനോഹർ ലാൽ ഖട്ടറിന്റെ നേതൃത്വത്തിലുള്ള ബിജെപി-ജെജെപി സഖ്യ മന്ത്രിസഭ രാജിവച്ചത്. ഗവർണർ ബന്ദാരു ദത്താരേയയെ നേരിട്ട് കണ്ട ഖട്ടർ രാജി സമർപ്പിക്കുകയായിരുന്നു. ബിജെപിയും ജെജെപിയും തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമായ പശ്ചാത്തലത്തിലായിരുന്നു മന്ത്രിസഭയുടെ അപ്രതീക്ഷിത രാജി. ലോക്സഭ തിരഞ്ഞെടുപ്പിലെ സീറ്റ് നിർണയവുമായി ബന്ധപ്പെട്ടാണ് ഇരുപാർട്ടികളും തമ്മിൽ ഭിന്നത രൂക്ഷമായതെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ പത്ത് സീറ്റുകളും ബിജെപിയാണ് നേടിയത്. ഇത്തവണ ഒരു സീറ്റ് പോലും ജെജെപിക്ക് നൽകില്ലെന്നാണ് സംസ്ഥാന നേതൃത്വം അറിയിച്ചത്. എന്നാൽ രണ്ട് സീറ്റ് വേണമെന്ന ആവശ്യമാണ് ജെജെപി മുന്നോട്ടുവയ്ക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, NAYAB SINGH SAINI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360