SignIn
Kerala Kaumudi Online
Friday, 16 October 2026 1.19 AM IST

വളർച്ചയുടെ മൂന്ന് എൻജിനുകൾ അവതരിപ്പിച്ച് ജിയോ

READ ENGLISH VERSION
akash
jio

പത്ത് കോടി വീടുകളിലേക്ക് ബ്രോഡ്‌ബാൻഡ്

വിദേശ വിപണികളിലേക്കും കടക്കുന്നു

മുംബയ്: ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഐ.പി.ഒയ്ക്ക് മുന്നോടിയായി വളർച്ചയുടെ മൂന്ന് പ്രധാന മേഖലകൾ പ്രഖ്യാപിച്ച് ജിയോ പ്ലാറ്റ്‌ഫോംസ്. മൊബിലിറ്റി, ഹോം ബ്രോഡ്ബാൻഡ്, എന്റർപ്രൈസ്–അന്താരാഷ്ട്ര ബിസിനസ് എന്നിവ കേന്ദ്രീകരിച്ച് 2030-31ഓടെ ഇന്ത്യയുടെ 1.4 ലക്ഷം കോടി ഡോളറിന്റെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിൽ നിർണായക പങ്ക് നേടുകയാണ് ലക്ഷ്യം. ജിയോ മാനേജിംഗ് ഡയറക്ടർ ആകാശ് അംബാനി ഇന്നലെ നടന്ന പത്രസമ്മേളനത്തിൽ കമ്പനിയുടെ പദ്ധതി വിശദീകരിച്ചു.

നിലവിൽ 53.3 കോടി കണക്റ്റിവിറ്റി ഉപഭോക്താക്കളുള്ള ജിയോ, ഹോം ബ്രോഡ്ബാൻഡ് ഉപഭോക്തൃ അടിത്തറ 2.86 കോടിയിൽനിന്ന് 10 കോടി വീടുകളിലേക്ക് ഉയർത്തും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ മൊബൈൽ മേഖലയിൽ 34 കോടി ഉപഭോക്താക്കളെ കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ മൊത്തം ഡാറ്റാ ട്രാഫിക്കിന്റെ 60 ശതമാനത്തിലധികം ജിയോ കൈകാര്യം ചെയ്യുന്നുവെന്ന് ആകാശ് അംബാനി പറഞ്ഞു.

ഇന്ത്യയിൽ വികസിപ്പിച്ച സാങ്കേതികവിദ്യാ സംവിധാനങ്ങൾ തിരഞ്ഞെടുത്ത വിദേശ വിപണികളിൽ വാണിജ്യവൽക്കരിക്കാനും ജിയോ പദ്ധതിയിടുന്നു. എന്റർപ്രൈസ് ഡിജിറ്റൽ സേവന വിപണിയുടെ വലുപ്പം 5.1 ലക്ഷം കോടി രൂപയാണെന്ന് കമ്പനി വിലയിരുത്തുന്നു. റിലയൻസിന്റെ ദീർഘകാല വളർച്ചാ കാഴ്ചപ്പാടും സാമ്പത്തിക അച്ചടക്കവും ഇഷ അംബാനി വിശദീകരിച്ചു. റിലയൻസിന്റെ 1977ലെ ഐ.പി.ഒയെ അനുസ്മരിച്ചുകൊണ്ട് ഉദയ് കൊട്ടക്കാണ് പരിപാടിക്ക് തുടക്കമിട്ടത്.,

ഐ.പി.ഒ ഒക്ടോബർ 21 മുതൽ 23 വരെ

ഓഹരി വില: 1,065 രൂപ മുതൽ 1,119 രൂപ വരെ

ഒരു ലോട്ട്: 12 ഓഹരികൾ

പ്രതീക്ഷിക്കുന്ന ലിസ്‌റ്റിംഗ് തീയതി: ഒക്‌ടോബർ 28

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JIO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360