SignIn
Kerala Kaumudi Online
Friday, 16 October 2026 1.19 AM IST

ജന്തർ മന്ദർ വിലക്കിൽ അടിയന്തര ഇടപെടലില്ല,​ പൊലീസ് നൽകുന്ന നിർദ്ദേശങ്ങൾ പൊതുജനം അനുസരിക്കണം

jantar-mandhar-sc

ന്യൂഡൽഹി: സമരകേന്ദ്രങ്ങളുടെ പട്ടികയിൽ നിന്ന് ജന്തർ മന്ദറിനെ ഒഴിവാക്കിയ നടപടിയിൽ അടിയന്തര സ്വഭാവത്തോടെ സുപ്രീംകോടതി ഇടപെട്ടില്ല. നടപടിയെടുക്കാൻ കാരണമായ സാഹചര്യം വിശദീകരിക്കാൻ കേന്ദ്രത്തിന് നോട്ടീസയച്ചു. ക്രമസമാധാനം നിലനിർത്തുന്നതുമായി ബന്ധപ്പെട്ട് പൊലീസ് നൽകുന്ന നിർദ്ദേശങ്ങൾ പൊതുജനം അനുസരിക്കണമെന്ന് ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ 172ാം വകുപ്പിൽ വ്യവസ്ഥ ചെയ്‌തിട്ടുണ്ട്. ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന ഹർജികളിലും കേന്ദ്രത്തിന് നോട്ടീസ് അയക്കാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്,ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.

മാദ്ധ്യമപ്രവർത്തകയുടെ അറസ്റ്റ് തടഞ്ഞു

പട്ടികജാതിക്കാരനായ തന്റെ നെയിംപ്ലേറ്റിലേക്ക് നോക്കി ജാതി പറഞ്ഞ് ആക്ഷേപിച്ചുവെന്ന എ.സി.പി വിവേക് ഭഗതിന്റെ പരാതിയിൽ വനിത മാദ്ധ്യമപ്രവർത്തകയുടെ അറസ്റ്റ് അടക്കം കടുത്ത നടപടികൾ സുപ്രീംകോടതി വിലക്കി. ജാതി അധിക്ഷേപത്തിന് പൊലീസ് കേസെടുത്തിരുന്നു. എ.സി.പി ലൈംഗികാതിക്രമം കാട്ടിയെന്ന് ആരോപിച്ച് മാദ്ധ്യമപ്രവർത്തക നേരത്തേ ഹർജി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് എ.സി.പി കേസുകൊടുത്തത്.

മാദ്ധ്യമ പ്രവർത്തകയുടെ ലൈംഗികാതിക്രമ പരാതി പരിശോധിക്കാൻ വനിതകൾ അടങ്ങുന്ന അന്വേഷണസമിതി രൂപീകരിക്കുമെന്ന് കോടതി സൂചിപ്പിച്ചു. അന്വേഷണത്തിൽ ലഭ്യമായ വിവരങ്ങൾ മുദ്രവച്ച കവറിൽ കൈമാറാൻ കേന്ദ്രത്തിന് നിർദ്ദേശം നൽകി. അതേസമയം, എല്ലാ വനിത മാദ്ധ്യമപ്രവർത്തകർക്കും സംരക്ഷണം ഉറപ്പാക്കണമെന്ന ആവശ്യം തള്ളി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JANTAR MANTAR, SUPREMECOURT, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360