
ന്യൂഡൽഹി: കേരളം അടക്കം 14 സംസ്ഥാനങ്ങളിലും മൂന്നു കേന്ദ്രഭരണ പ്രദേശങ്ങളിലും സ്പെഷ്യൽ സമ്മറി റിവിഷൻ (എസ്എസ്ആർ) നടത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചു. നവംബർ രണ്ടു മുതൽ നടപടികളിലേക്ക് കടക്കും. രേഖകളുടെ ലഘുവായ പരിശോധനയിലൂടെ വോട്ടർമാരെ പട്ടികയിൽ ചേർക്കാൻ കഴിയുമെന്നതാണ് എസ്.എസ്.ആറിന്റെ പ്രത്യേകത. പുതിയ വോട്ടർമാർക്ക് പേരു ചേർക്കാൻ അവസരം നൽകും.
13 കോടിയിൽപ്പരം വോട്ടർമാരെ കൂട്ടത്തോടെ വെട്ടിമാറ്റിയെന്ന് പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടെ ആരോപണമുന്നയിക്കുന്നതിനിടെയാണ് നടപടി. അടുത്തവർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശ്,ഉത്തരാഖണ്ഡ്,പഞ്ചാബ്,ഗോവ,മണിപ്പൂർ സംസ്ഥാനങ്ങളിൽ ഉൾപ്പെടെയാണിത്. അസാം,ബീഹാർ,ഛത്തീസ് ഗഢ്,ഗുജറാത്ത്,രാജസ്ഥാൻ,തമിഴ്നാട്,പശ്ചിമ ബംഗാൾ,മദ്ധ്യപ്രദേശ്,പുതുച്ചേരി,ലക്ഷദ്വീപ്,ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവയാണ് എസ്.എസ്.ആർ നടക്കാൻ പോകുന്ന മറ്റിടങ്ങൾ.
കരടു പട്ടിക നവംബർ 12ന്
1. നവംബർ 2നകം പോളിംഗ് ബൂത്തുകളുടെ പുനഃക്രമീകരണം.12ന് കരടു വോട്ടർപട്ടിക
2. ഡിസംബർ 12 വരെ പരാതികൾ സ്വീകരിക്കും. 28ഓടെ പരാതികളിൽ തീരുമാനം
3. 2027 ജനുവരി 4ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |