SignIn
Kerala Kaumudi Online
Friday, 16 October 2026 1.19 AM IST

സിജെപിയുടെ തിരംഗ മാർച്ച് ഇന്ന്

dd
സി​,ജെ,പി​

ന്യൂഡൽഹി: ജന്തർമന്ദറിൽ അതിക്രമിച്ച് കയറിയ നേതാക്കളെ അറസ്റ്റു ചെയ്‌തതിൽ പ്രതിഷേധിച്ച് സി.ജെ.പി ആഹ്വാനം ചെയ്‌ത തിരംഗ മാർച്ച് (ദേശീയ പതാകയേന്തി) ഇന്ന് നടക്കും. കൊണാട്ട് പ്ലേസ് സെൻട്രൽ പാർക്കിൽ ഇന്ന് വൈകിട്ട് അഞ്ചിന് നടത്തുന്ന മാർച്ച് തടയണമെന്ന ആവശ്യം ഡൽഹി ഹൈക്കോടതി തള്ളി. പ്രതിഷേധം നിയന്ത്രിക്കാനും നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും നടപടിയെടുക്കുമെന്ന് ഡൽഹി പൊലീസ് കോടതിയെ അറിയിച്ചു. ഉത്സവകാല വ്യാപാരം തടസപ്പെടുത്തുന്ന സമരം തടയണമെന്നാവശ്യപ്പെട്ട് വഴിയോരക്കച്ചവടക്കാരനായ അനിൽ കുമാർ ഗുപ്തയാണ് കോടതിയെ സമീപിച്ചത്.

ഗ്യാനേഷ്‌കുമാറിനെ സംരക്ഷിക്കാൻ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും സ്വന്തം രാജ്യത്തെ ജനങ്ങൾക്കെതിരെ യുദ്ധം നടത്തുകയാണെന്ന് സി.ജെ.പി സ്ഥാപകൻ അഭിജിത് ദീപ്‌കെ ആരോപിച്ചു. സമരം ചെയ്യുന്നവരെ തടങ്കലിലാക്കുന്നതിനെയും ഡൽഹി പ്രസ്‌ക്ളബിൽ നടത്തിയ പത്രസമ്മേളനത്തിൽ ദീപ്‌കെ ചോദ്യം ചെയ്തു. നേഹ ബോറ, ഐഷി ഘോഷ്, വിരാജ് ദേവാംഗ്, പ്രശാന്ത് ഭൂഷൺ, നടൻ പ്രകാശ് രാജ് എന്നിവരും പങ്കെടുത്തു. വാർത്താ സമ്മേളനത്തിൽ അനാവശ്യ ചോദ്യങ്ങൾ ഉയർത്തി ബഹളംവച്ച റിപ്പബ്ളിക് ടി.വിയുടെ റിപ്പോർട്ടറെ മറ്റു മാദ്ധ്യമ പ്രവർത്തകർ പുറത്താക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CJP, LATESTNEWS, CJP MARCH, DELHI PROTEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360