SignIn
Kerala Kaumudi Online
Thursday, 18 June 2026 7.04 PM IST

രാഹുൽ ഗാന്ധി വിവാഹിതനാകുന്നു? വധു കോൺഗ്രസിന്റെ പുതിയ താരോദയം, ആദ്യം കണ്ടത് ജോഡോ യാത്രയിൽ

READ ENGLISH VERSION
rahul-gandhi

ന്യൂഡൽഹി: പ്രതിപക്ഷ നേതാവും എംപിയുമായ രാഹുൽ ഗാന്ധി വിവാഹിതനാവുകയാണെന്ന അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. സോലാപൂർ എംപിയും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി സുശീൽ കുമാർ ഷിൻഡെയുടെ മകളുമായ പ്രണിതി ഷിൻഡെയാണ് രാഹുൽ ഗാന്ധി വിവാഹം ചെയ്യാൻ പോകുന്നതെന്നാണ് അഭ്യൂഹങ്ങൾ പരക്കുന്നത്. നേരത്തെയും ഇത്തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോൾ ഇരുവരും ഒന്നിച്ചുള്ള പഴയ ചിത്രങ്ങൾ കുത്തിപ്പൊക്കുകയാണ് സോഷ്യൽ മീഡിയ ഉപഭോക്താക്കൾ.

മഹാരാഷ്ട്ര കോൺഗ്രസിലെ ഉയർന്നുവരുന്ന താരമായാണ് പ്രണിതിയെ കണക്കാക്കുന്നത്. ലോക്‌സഭയിൽ സോലാപൂർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അവർ മഹാരാഷ്ട്ര നിയമസഭയിലെ സോലാപൂർ സിറ്റി സെൻട്രൽ സീറ്റിൽ നിന്ന് മൂന്നുതവണ വിജയിക്കുകയും ചെയ്തു. നിലവിൽ മഹാരാഷ്‌ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ വർക്കിംഗ് പ്രസിഡന്റാണ് പ്രണിതി. 2021ലാണ് ചുമതലയേറ്റത്. കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി)​ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ സ്ക്രീനിംഗ് കമ്മിറ്റി അംഗം കൂടിയാണ് പ്രണിതി. മുംബയ് സെന്റ് സേവ്യേഴ്‌സ് കോളേജിലെ പൂർവ്വ വിദ്യാർത്ഥിയായ പ്രണിതി 2009ലാണ് ആദ്യമായി എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടത്.

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കിടെ മഹാരാഷ്ട്രയിൽ വച്ചാണ് ഇരുവരെയും ആദ്യമായി ഒന്നിച്ച് കാണുന്നത്. ഇതിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് രാഹുലും പ്രണിതിയും വിവാഹിതരാകുന്നുവെന്ന തരത്തിൽ ആദ്യമായി വാർത്തകൾ പ്രചരിച്ചത്. ആ സമയത്ത് അമരാവതി മേഖലയുടെ ചുമതലയായിരുന്നു പ്രണിതിക്ക് നൽകിയിരുന്നത്. ഇരുവരും കൈപിടിച്ച് നിൽക്കുന്ന ചിത്രങ്ങൾ പ്രചരിച്ചതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്. അതേസമയം, അഭ്യൂഹങ്ങളിൽ ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, RAHUL GANDHI, PRANITI SHINDE, MARRIAGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360