SignIn
Kerala Kaumudi Online
Friday, 11 September 2026 3.28 PM IST

വാക്‌സിൻ പരീക്ഷണത്തിൽ പങ്കെടുത്ത തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായെന്ന് നാൽപതുകാരൻ, 100 കോടിയുടെ മാനനഷ്ട കേസ് കൊടുത്ത് പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ട്

covid-vaccine

ചെന്നൈ: കോവിഷീൽഡ് വാക്‌സിൻ പരീക്ഷണത്തിൽ പങ്കെടുത്ത തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായെന്ന് ആരോപണമുന്നയിച്ചയാൾക്കെതിരെ 100 കോടിയുടെ മാനനഷ്ട കേസ് ഫയൽ ചെയ്ത് പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ട്. ചെന്നൈ സ്വദേശിയായ നാൽപതുകാരനെതിരെയാണ് നടപടി

നഷ്ടപരിഹാരമായി തനിക്ക് അഞ്ച് കോടി രൂപ നഷ്ട പരിഹാരം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നാൽപതുകാരൻ പരാതി നൽകിയിരുന്നു. ഒക്ടോബർ ഒന്നിന് ചെന്നൈയിലെ ശ്രീ രാമചന്ദ്ര ഇൻസ്റ്റിറ്റിറ്റ്യൂട്ട് ഒഫ് ഹയർ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് എന്ന സ്ഥാപനത്തിൽ നിന്നാണ് ഇയാൾ വാക്‌സിൻ സ്വീകരിച്ചത്.


വാക്‌സിൻ സ്വീകരിച്ചതിന് പിന്നാലെ ആരോഗ്യപ്രശ്‌നങ്ങളുണ്ടായെന്നും, അതിനാൽ കമ്പനി നഷ്ടപരിഹാരം നൽകണമെന്നും, വാക്‌സിന്റെ നിർമാണവും വിതരണവും ഉടൻ നിർത്തിവെക്കണമെന്നുമായിരുന്നു ഇയാളുടെ ആവശ്യം. പരാതിക്കാരന്റെ ആരോഗ്യസ്ഥിതിയിൽ തങ്ങൾക്ക് ആശങ്കയുണ്ടെന്നും, എന്നാൽ ആരോഗ്യപ്രശ്‌നങ്ങൾക്ക് വാക്‌സിനുമായി യാതൊരുവിധ ബന്ധവുമില്ലെന്നാണ് സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ വാദം.


പണം തട്ടിയെടുക്കാനായാണ് നാൽപതുകാരൻ അടിസ്ഥാനഹരിതമായ ആരോപണമുയർത്തുന്നതെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ടിലെ മുതിർന്ന ഉദ്യോഗസ്ഥരിലൊരാൾ പറഞ്ഞു. പരാതിക്കാരൻറെ ആരോഗ്യപ്രശ്‌നങ്ങളും, വാക്‌സിൻ പരീക്ഷണവും തമ്മിൽ ബന്ധമില്ലെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായതായി ഐസിഎംആർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, SERUM INSTITUTE, 100 CRORE DEFAMATION, COVID VACCINE, VACCINE TRIAL, COVISHIELD, CHENNAI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360