SignIn
Kerala Kaumudi Online
Thursday, 08 October 2026 11.33 AM IST

സ്മിത്   മച്ചാറിന് വീണ്ടും വിമാനം പറത്താൻ കഴിയുമോ? അരോഗ്യനിലയിൽ കാര്യമായ പുരോഗതി

smit-machchhar
സ്മിത് മച്ചാർ

അബുദാബി: ഫ്ലൈ ദുബായ് വിമാനം തർക്കാനുള്ള സഹ പൈലറ്റിന്റെ ശ്രമം തടയുന്നതിനിടെ ഗുരുതര പരിക്കേറ്റ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് റിപ്പോർട്ട്. അബുദാബിയിലെ ആശുപത്രിയിലാണ് ഇപ്പോൾ അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. സൗദി അറേബ്യയിലെ ചികിത്സയ്ക്കുശേഷമാണ് മച്ചാറിനെ ദുബായിലേക്ക് കൊണ്ടുവന്നത്.

ശസ്ത്രക്രിയക്കുശേഷം മച്ചാർ ചികിത്സയോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിക്കുന്നത്. യുഎഇയിലെ ഇന്ത്യൻ എംബസി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായും ആശുപത്രി അധികൃതരുമായും നിന്തരം ബന്ധപ്പെടുന്നുണ്ട്. ആരോഗ്യനിലയിൽ പുരോഗതിയുണ്ടെങ്കിലും അദ്ദേഹത്തിന് തിരികെ ജോലിയിൽ കയറാൻ എപ്പോൾ കഴിയും എന്നകാര്യത്തിൽ വ്യക്തതയില്ല. തലയോട്ടിയിലെ പൊട്ടൽ, കാഴ്ചമങ്ങൽ, കടുത്ത തലവേദന തുടങ്ങിയ ഗുരുതര പ്രശ്നങ്ങളോടെയാണ് മച്ചാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മച്ചാറിന് വിമാനം പറത്താൻ വീണ്ടും കഴിയും എന്ന് ഡോക്ടർമാരും അദ്ദേഹത്തിനോട് അടുത്ത വൃത്തങ്ങളും സൂചിപ്പിച്ചെന്നാണ് റിപ്പോർട്ടുകൾ. എത്രയും പെട്ടെന്ന് വീണ്ടും വിമാനം പറത്താൻ കഴിയണം എന്ന ആഗ്രഹമാണ് അദ്ദേഹത്തിനുമുള്ളത്.

അതേസമയം, വിമാനം തകർക്കാനുള്ള ശ്രമത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര അന്വേഷണം പുരോഗമിക്കുകയാണ്. വിമാനത്തിന്റെ അടിയന്തര ലാൻഡിംഗിന് പിന്നാലെ സൗദി അറേബ്യ പ്രാഥമിക അന്വഷണം നടത്തിയിരുന്നു. ഇസ്രയേലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എങ്ങനെയാണ് ആക്രമണം നടന്നത്, ഉപയോഗിച്ച ആയുധം എന്തായിരുന്നു, സഹപൈലറ്റിന്റെ അട്ടിമറി ശ്രമത്തിനുശേഷം വിമാനം എത്രത്തോളം അപകടാവസ്ഥയിലായിരുന്നു, ഒമാൻ സ്വദേശിയായ സഹപൈലറ്റിന് ഇസ്രയേലിലേക്കുള്ള വിമാനം പറത്താൻ എങ്ങനെ അനുമതി ലഭിച്ചു തുടങ്ങിയ കാര്യങ്ങൾ അന്വേഷണത്തിന്റെ പരിധിയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

English Summary

Indian pilot Captain Smith Machchhar, who was seriously injured while preventing his co-pilot from attempting to take control of a Flydubai flight, is reportedly showing signs of improvement. He is currently undergoing treatment at a hospital in Abu Dhabi.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SMITH MACHCHAR, SMITH MACHCHAR HEALTH, PILOT HEALTH UPDATE, FLIGHT PILOT RECOVERY, FLYDUBAI PILOT INCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360