
കൊച്ചി: കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന മുൻനിര ഡീപ്‌ടെക് സ്റ്റാർട്ടപ്പായ ഐറോവ് തദ്ദേശീയമായി വികസിപ്പിച്ച ആദ്യ മിലിട്ടറിഗ്രേഡ് അണ്ടർവാട്ടർ റോബോട്ടിക് സംവിധാനം 'ഐറോവ് ട്രൗട്ട്' നാവികസേനയ്ക്ക് കൈമാറി.
പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഐഡെക്‌സ് (ഇന്നോവേഷൻസ് ഫോർ ഡിഫൻസ് എക്‌സലൻസ്) സംരംഭത്തിലൂടെയാണ് തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്.
രാജ്യത്ത് ആദ്യമായി സൈനിക മാനദണ്ഡങ്ങൾക്ക് അനുസൃതമായി രൂപകല്പന ചെയ്ത് നിർമ്മിച്ച രണ്ട് ട്രൗട്ട് റിമോട്ട്‌ലി ഓപ്പറേറ്റഡ് വെഹിക്കിൾ (ആർ.ഒ.വി) സംവിധാനങ്ങളാണ് പ്രാഥമികഘട്ടത്തിൽ സേനയ്ക്ക് ലഭ്യമാക്കിയത്. നൂതന അണ്ടർവാട്ടർ റോബോട്ടിക് സാങ്കേതികവിദ്യയിൽ രാജ്യത്തിന്റെ സ്വയംപര്യാപ്തത വർദ്ധിപ്പിക്കുന്നതിൽ ഈ നേട്ടം നിർണായക ചുവടുവയ്പ്പാണ്. സായുധ സേനകൾക്കായി തന്ത്രപ്രധാനമായ സാങ്കേതികവിദ്യകൾ വികസിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഐഡെക്‌സ് ഡിസ്‌ക് 7 സ്പ്രിന്റ് ചലഞ്ചിന്റെ ഭാഗമായി നാവികസേനയുടെ മേൽനോട്ടത്തിലാണ് ട്രൗട്ട് തയ്യാറാക്കിയത്.
ഇന്ത്യൻ നാവികസേനയ്ക്കുള്ള ട്രൗട്ടിന്റെ കൈമാറ്റം ഐറോവിന്റെ വളർച്ചയിലെ വലിയ നാഴികക്കല്ലാണെന്ന് ഐറോവ് സി.ഇ.ഒയും സഹസ്ഥാപകനുമായ ജോൺസ് ടി. മത്തായി പറഞ്ഞു.
പ്രത്യേകത
വെള്ളത്തിനടിയിലെ പരിശോധന, നിരീക്ഷണം, തെരച്ചിൽ, റെസ്‌ക്യൂ, വസ്തുക്കൾ കണ്ടെത്തൽ, റോബോട്ടിക് നിയന്ത്രണം തുടങ്ങിയ നിർണായക ദൗത്യങ്ങൾ കൃത്യതയോടെ നിർവഹിക്കാനുള്ള ശേഷി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |