SignIn
Kerala Kaumudi Online
Thursday, 08 October 2026 2.47 AM IST

പ്രതിഷേധത്തിനിറങ്ങിയപ്പോൾ അമ്മ കരഞ്ഞു; ദീപ്‌കെ

e

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ പ്രതിഷേധിക്കാൻ വീട്ടിൽനിന്നിറങ്ങിയപ്പോൾ അമ്മ കരഞ്ഞു- കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്‌കെ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ശനിയാഴ്ച ഡൽഹി ജന്തർ മന്ദറിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാൻ ബംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്ക് പോകുന്നതിനിടെയാണ് ദീപ്‌കെ ഇൻസ്റ്റഗ്രാമിൽ വൈകാരിക കുറിപ്പ് പങ്കുവച്ചത്. 'ഞാൻ യുദ്ധമുഖത്തേക്കാണ് പോകുന്നതുപോലെ അമ്മ കരഞ്ഞു. എല്ലാം ശരിയാകുമെന്ന് പതിവുപോലെ ആശ്വസിപ്പിച്ചു. എന്നാൽ വരും ദിവസങ്ങളിൽ എന്ത് സംഭവിക്കുമെന്ന് എനിക്കുപോലും ഉറപ്പില്ല. തന്റെ പ്രതിഷേധ യാത്രകളെക്കുറിച്ചുള്ള മാതാപിതാക്കളുടെ ഭയം രാജ്യത്തെ പ്രതിഷേധിക്കുന്ന യുവാക്കളുടെ വീടുകളിലെ പൊതുവായ അവസ്ഥയാണ്.-ദീപ്‌കെ കുറിച്ചു. നിരന്തരമായ ഭയത്തിൽ ജീവിച്ച് മടുത്തെന്നും പ്രതിഷേധത്തിന് പോകുന്ന യുവാക്കളെ മാതാപിതാക്കൾ തടയരുതെന്നും അഭ്യർത്ഥിച്ചു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടാണ് ഒക്ടോബർ 10ന് ജന്തർ മന്തറിൽ പ്രതിഷേധം. അതിന് മുന്നോടിയായി ഇന്നു ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ സി.ജെ.പി 'ചപ്പൽ' പ്രതിഷേധവും' സംഘടിപ്പിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360