
ന്യൂഡൽഹി: വെള്ള ഷർട്ടും പൈജാമയും ഷൂസും വേഷം. സമരം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് വരവ്. ഗ്യാനേഷ് കുമാർ വിഷയത്തിൽ 'ഇന്ത്യ' മുന്നണി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിലേക്ക് നാടകീയമായായിരുന്നു മുഖ്യമന്ത്രി വി.ഡി.സതീശന്റെ വരവ്.
താമസിക്കുന്ന കേരളാഹൗസിന് സമീപത്തെ അശോക് റോഡിലായിരുന്നു രാഹുൽ ഗാന്ധി അടക്കം നേതാക്കളെ പൊലീസ് തടഞ്ഞത്. അതിനാൽ കേരള പൊലീസിന്റെ അകമ്പടിയോടെ നടന്നെത്തി. എം.പിമാർക്കൊപ്പം റോഡിൽ കുത്തിയിരിക്കാൻ ശ്രമിക്കുന്നതിനിടെ ഡൽഹി പൊലീസെത്തി കസ്റ്റഡിയിലെടുത്ത് ബസിലേക്ക് മാറ്റി. തുടർന്ന് ബസ് ബാരക്കമ്പ പൊലീസ് സ്റ്റേഷനിലേക്ക് പോകും വഴി കെ.ജി.മാർഗിൽ ഇറങ്ങി. അവിടെ രാഹുൽ ഗാന്ധിയെ അറസ്റ്റു ചെയ്ത് കയറ്റിയ ബസ് പഞ്ചറായി കിടക്കുന്നു. പിന്നീട് മറ്റൊരുബസിൽ എം.പിമാർക്കൊപ്പം ബാരക്കമ്പ പൊലീസ് സ്റ്റേഷനിലേക്ക്. രാഹുലിനെ കാണാൻ ശ്രമിച്ചെങ്കിലും പൊലീസ് സമ്മതിച്ചില്ല. അറസ്റ്റ് ചെയ്യാനാവശ്യപ്പെട്ടപ്പോൾ വഴങ്ങി. തുടർന്ന് രാഹുലുമായി സംസാരിച്ചു. തുടർന്ന് വിട്ടയച്ചതോടെ പുറത്തേക്ക്. ജി.എസ്.ടി കൗൺസിൽ യോഗം ഇന്നത്തേക്ക് മാറ്റിയതിനാൽ ഡൽഹിയിൽ തുടരും. യോഗം ഇന്ന് രാവിലെ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |