SignIn
Kerala Kaumudi Online
Thursday, 08 October 2026 1.59 AM IST

തിര. കമ്മിഷണർ നിയമനം വിശാലബെഞ്ചിന് വിട്ടത് പിൻവലിക്കാൻ ഹർജി

1

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമന വിഷയം വിശാലബെഞ്ചിന് വിട്ട വിധി പിൻവലിക്കണമെന്ന് സുപ്രീംകോടതിയിൽ ഹർജികളെത്തി. അടിയന്തര വാദം കേൾക്കണമെന്ന ആവശ്യം പരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. കോൺഗ്രസ് നേതാവ് ജയ താക്കൂർ ഉൾപ്പെടെയാണ് കോടതിയെ സമീപിച്ചത്.

തിരഞ്ഞെടുപ്പ് കമ്മിഷണർ നിയമനങ്ങളുമായി ബന്ധപ്പെട്ട 2023ലെ കേന്ദ്രനിയമത്തിന്റെ സാധുത വിശാലബെഞ്ച് തീരുമാനിക്കട്ടെയെന്ന് സുപ്രീംകോടതി രണ്ടംഗബെഞ്ച് സെപ്‌തംബർ 23നാണ് ഉത്തരവിട്ടത്. ബെഞ്ചിലെ ജസ്റ്റിസ് സതീഷ്ചന്ദ്ര ശർമ്മയുടെ മകൻ മദ്ധ്യപ്രദേശ് ഹൈക്കോടതിയിൽ തിര‌ഞ്ഞെടുപ്പ് കമ്മിഷന്റെ അഭിഭാഷകനാണെന്ന വിവരം ഇതിനിടെ പുറത്തുവന്നു. ശ‌ർമ്മ വിധി പറയാൻ പാടില്ലായിരുന്നെന്നും ഹർജികളിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ELECTION COMMISSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360