SignIn
Kerala Kaumudi Online
Sunday, 01 November 2026 1.34 PM IST

ഗുരുഗ്രാമിൽ മൂന്നുകാറുകൾ കൂട്ടിയിടിച്ച് അപകടം: ഒരാൾക്ക് പരിക്ക്, ദൃശ്യങ്ങൾ പുറത്ത്

accident
അപകടത്തിൽ മറിഞ്ഞ കാറുകൾ

ചണ്ഡീഗഢ്: ഗുരുഗ്രാമിലെ ഡിഎൽഎഫ് ഫേസ് രണ്ടിൽ അമിതവേഗത്തിലെത്തിയ എസ്‌യുവി കാർ രണ്ടു കാറുകളിലിടിച്ച് അപകടം. ഗോൾഡ് കോഴ്സ് കണക്റ്റിംഗ് റോഡിൽ റാപ്പിഡ് മെട്രോ ലൈനിൽ ഇന്ന് പുലർച്ചെ 1.30 ഓടെയായിരുന്നു സംഭവം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.

അമിത വേഗത്തിലെത്തിയ കറുത്ത എസ്‌യുവി ആദ്യം മുന്നിലുണ്ടായിരുന്ന ഒരു കാറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട എസ്‌യുവി മറ്റൊരു ടാക്സി കാറിലിടിച്ച ശേഷം റോഡരികിലെ ചുവരിലിടിച്ച് നിൽക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ടാക്സി കാർ റോഡിലേയ്ക്ക് മറിയുകയും കുറച്ചു ദൂരത്തോളം തെന്നി നീങ്ങുകയുമായിരുന്നു.

ടാക്സിക്കുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവറെ സമീപത്തുണ്ടായിരുന്ന കാൽനടയാത്രക്കാരും മറ്റ് വാഹനയാത്രക്കാരും ചേർന്നാണ് പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന് പിന്നാലെ പൊലീസും ഡിഎൽഎഫ് പെട്രോളിംഗ് സംഘവും സ്ഥലത്തെത്തി ക്രെയിൻ ഉപയോഗിച്ച് വാഹനങ്ങൾ നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു. പുറത്തുവന്ന അപകടത്തിന്റെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English Summary

Chandigarh: A speeding SUV collided with two cars in DLF Phase 2, Gurugram. The accident occurred around 1.30 am on the Golf Course Connecting Road, near the Rapid Metro line. CCTV footage of the incident is widely circulating on social media.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GURUGRAM CAR ACCIDENT, THREE CAR COLLISION, GURUGRAM ACCIDENT VIDEO, GURUGRAM NEWS, GURUGRAM CAR CRASH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360