SignIn
Kerala Kaumudi Online
Wednesday, 24 June 2026 4.56 PM IST

228 യാത്രക്കാരുമായി ടേക്ക് ഓഫ് ചെയ്യുന്നതിനിടെ വിമാനത്തിന് തീപിടിച്ചു; ആറുപേർക്ക് പരിക്ക്

READ ENGLISH VERSION
flight

ന്യൂഡൽഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടേക്ക് ഓഫിനിടെ വിമാനത്തിന്റെ എൻജിന് തീപിടിച്ചു. സ്വിസ് എയർ വിമാനത്തിന്റെ എൻജിനാണ് തീപിടിച്ചത്. അപകടത്തിൽ ആറ് യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. തീപിടിത്തത്തിന് പിന്നാലെ എല്ലാ യാത്രക്കാരെയും വിമാനത്തിൽ നിന്ന് ഇറക്കി സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. ഡൽഹിയിൽ നിന്ന് സ്വിറ്റ്സർലൻഡിലെ സൂറിച്ചിലേക്ക് പുറപ്പെടേണ്ടിയിരുന്ന LX147 എയർബസ് A330 എന്ന വിമാനമാണ് പുലർച്ചെ 1.08ന് അപകടത്തിൽപ്പെട്ടത്.

റൺവേയിലൂടെ ടേക്ക് ഓഫിനായി വേഗത കൂട്ടുന്നതിനിടെ വിമാനത്തിന്റെ ഒരു എൻജിൻ തകരാറിലാവുകയായിരുന്നു. പിന്നാലെ തീയും പുകയും ഉയർന്നു. തുടർന്ന് റൺവേയിൽ തന്നെ വിമാനം നിർത്തി യാത്രക്കാരെ എമർജൻസി സ്ലെെഡുകൾ വഴി പുറത്തെത്തിച്ചു. വിമാനത്തിൽ 228 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ നാലുപേർ കുട്ടികളാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, FLIGHT, SWISS, AIR FLIGHT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360