ചെന്നൈ: തമിഴ്‌നാട്ടിൽ വിജയ്‌യുടെ നേതൃത്വത്തിലുള്ള ടി.വി.കെ മന്ത്രിസഭ അധികാരമേറ്റതിന് ശേഷമുള്ള ആദ്യ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. അണ്ണാ ഡി.എം.കെ എം.എൽ.എമാർ രാജിവച്ച രണ്ട് മണ്ഡലങ്ങളിലാണ് ഇലക്ഷൻ കമ്മിഷൻ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ധാരാപുരം, മധുരാന്തകം മണ്ഡലങ്ങളിൽ ഒക്ടോബർ ആറിന് പോളിംഗും ഒൻപതിന് വോട്ടെണ്ണലും നടക്കും.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മധുരാന്തകത്ത് ടി.വി.കെയും ധാരാപുരത്ത് ഡി.എം.കെയും ആയിരുന്നു രണ്ടാം സ്ഥാനത്തെത്തിയത്. അതേസമയം വിജയ് ഒഴിഞ്ഞ തിരുച്ചിറപ്പള്ളി ഈസ്റ്റ് അടക്കമുള്ള അഞ്ച് മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് ഹിർജി നിലനിൽക്കുന്നതിനാൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല.
തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലായി അഞ്ചു മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. അസമിലെ ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള വോട്ടെടുപ്പും ഇതിനൊപ്പം നടക്കും. പുതുച്ചേരിയിൽ തട്ടൻചാവടി, പശ്ചിമബംഗാളിൽ റെജിനഗർ, നന്ദിഗ്രാം എന്നീ നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ്. അസമിലെ നഗോൺ പാർലമെന്റ് മണ്ഡലത്തിലാണ് ഇതോടൊപ്പം ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. നാമനിർദ്ദേശ പത്രികകൾ ഈ മാസം 16 മുതൽ സമർപ്പിക്കാം. പത്രികകളുടെ സൂക്ഷ്മപരിശോധന ഈ മാസം 17ന് നടക്കും. ഈ മാസം 19 ആണ് നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |