SignIn
Kerala Kaumudi Online
Monday, 14 September 2026 2.10 AM IST

അനധികൃത സ്വത്ത് സമ്പാദന കേസ്; ശശികലയുടെ ശിക്ഷാ കാലാവധി ഇന്ന് പൂർത്തിയാകും

sasikala

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസിൽ എ ഐ എ ഡി എം കെ മുൻ ജനറൽ സെക്രട്ടറിയും അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ സന്തത സഹചാരിയുമായിരുന്ന വി കെ ശശികലയുടെ ശിക്ഷാ കാലാവധി ഇന്ന് പൂർത്തിയാകും. അറുപത്തിമൂന്നുകാരിയായ ശശികല നിലവിൽ കൊവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലാണ്.

പരപ്പന അഗ്രഹാര ജയിൽ അധികൃതർ രാവിലെ 10:30ന് ആശുപത്രിയിലെത്തി ജയിൽ മോചന ഉത്തരവ് ശശികലയ്ക്ക് കൈമാറും. രോഗമുക്തയായ ശേഷമായിരിക്കും ചെന്നൈയിലേക്ക് മടങ്ങുക. ഈ മാസം 20നാണ് ശശികലയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

1991- 96 കാലയളവിൽ 66.65 കോടി രൂപ അനധികൃതമായി സമ്പാദിച്ചുവെന്നാണ് ശശികലയ്ക്കെതിരെയുള്ള കേസ്. 2017ലാണ് ശശികലയെയും, സഹോദരീ പുത്രനായ വി എൻ സുധാകരനെയും, അടുത്ത ബന്ധുവുമായ ജെ ഇളവരശിയെയും, കോടതി ശിക്ഷിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, SASIKALA, JAIL, HOSPITAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360