ശ്രീനഗർ: ജമ്മു കാശ്‌മീരിലെ രജൗരിയിൽ വനത്തിനുള്ളിൽ പ്രവർത്തിച്ചിരുന്ന ഭീകരരുടെ ഒളിത്താവളം തകർത്ത് സുരക്ഷാസേന. ഇവിടെ നിന്നും ഗ്രനേഡുകളും എകെ -47 തോക്കിൽ ഉപയോഗിക്കുന്ന തിരകളും മാഗസിനും അടക്കമുള്ള ആയുധശേഖരം പിടിച്ചെടുത്തു.
ഇന്റലിജൻസ് വിഭാഗം നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ സൈന്യത്തിലെ റൈഫിൾസ് വിഭാഗം വനപ്രദേശം വളഞ്ഞ് വിശദമായ പരിശോധന നടത്തുകയായിരുന്നു. പരിശോധനയ്‌ക്കിടെ കാട്ടിനുള്ളിലെ ഗുഹയിൽ ഒളിത്താവളം കണ്ടെത്തി. ഇതിനുള്ളിൽ നിന്നും ഒമ്പത് ഗ്രനേഡുകളും, എകെ-47 തോക്കിൽ ഉപയോഗിക്കുന്ന ഒരു മാഗസിൻ, 18 വെടിയുണ്ടകൾ എന്നിവ കണ്ടെടുത്തു.
സുരക്ഷാസേനയുടെ സമയോചിത ഇടപെടലിലൂടെ മേഖലയിൽ ഭീകരർ നടത്താൻ പദ്ധതിയിട്ടിരുന്ന അട്ടിമറി നീക്കത്തിനുള്ള സാധ്യത തടയാനായെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സുരക്ഷാസേനയുടെ നീക്കങ്ങൾ മറികടക്കുന്നതിനായി ഭീകരർ പലപ്പോഴും ഗുഹകൾ ഒളിത്താവളങ്ങളായി ഉപയോഗിക്കാറുണ്ടെന്നും മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. പിടിച്ചെടുത്ത ആയുധങ്ങളും വെടിക്കോപ്പുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മേഖലയിൽ കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടോയെന്ന് കണ്ടെത്തുന്നതിനായി തിരച്ചിൽ തുടരുകയാണ്.
Security forces in Rajouri, Jammu and Kashmir, busted a terrorist hideout in a forest, acting on intelligence input. Indian Army rifles units discovered a natural cave used by terrorists, recovering nine grenades, one AK-47 magazine, and 18 rounds of ammunition. Officials stated the timely intervention foiled potential sabotage plans, and searches are continuing in the area.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |