SignIn
Kerala Kaumudi Online
Monday, 19 October 2026 10.49 PM IST

മാസപ്പടി കേസ് : പിണറായി വിജയന്റെ അപ്പീലിൽ ബുധനാഴ്ച സുപ്രീംകോടതിയിൽ വാദം

READ ENGLISH VERSION
pinarayi-

ന്യൂഡൽഹി : സി.എം.ആർ.എൽ - എക്സാലോജിക് മാസപ്പടിക്കേസിൽ പിണറായി വിജയൻ നൽകിയ അപ്പീലിൽ സുപ്രീംകോടതി ബുധനാഴ്ച വാദം കേൾക്കും. വാദം കേൾക്കാൻ സുപ്രീംകോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു. ജസ്റ്റിസ് ജോയ്‌മാല ബാഗ്‌ചി,​ ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേൾക്കുക. എല്ലാ ഹർജികളും ലിസ്റ്റ് ചെയ്തിട്ടുണ്ട്.

വിജിലൻസ് കേസ് എടുക്കാനുള്ള കേരള ഹൈക്കോടതി വിധി സിംഗിൾ ബെഞ്ച് വിധി ചോദ്യം ചെയ്താണ് പിണറായി വിജയൻ,​ ടി.വീണ,​ മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ളവർ സുപ്രീംകോടതിയെ സമീപിച്ചത്. ആരോപണ വിധേ.യരെ കേൾക്കാതെയുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് നിലനിൽക്കില്ലെന്ന് കാട്ടി അപ്പീൽ നൽകിയെങ്കിലും ഇതിൽ ഇടപെടാൻ ഡിവിഷൻ ബെഞ്ച് തയ്യാറായില്ല. തുടർന്നാണ് സുപ്രീംകോടതിയിൽ അപ്പീൽ ഫയൽ ചെയ്തത്.

വിജിലൻസ് എഫ്.ഐ.ആറും, ഇ.ഡി ഇ.സി.ഐ.ആറും രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ അറസ്റ്റിന് സാദ്ധ്യതയുണ്ടെന്ന് പിണറായിയുടെ അഭിഭാഷകൻ സിദ്ധാർത്ഥ് ലൂത്ര ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ അറിയിച്ചിരുന്നു. ഹൈക്കോടതി വിധിക്കെതിരെയുള്ള പിണറായിയുടെ ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. സംരക്ഷണം നൽകിയില്ലെങ്കിൽ 82കാരനായ പിണറായി കസ്റ്റഡിയിലാവുമെന്നും ചൂണ്ടിക്കാട്ടി. ദസറ അവധിക്കായി അടച്ച സുപ്രീംകോടതി 26നാണ് തുറക്കുന്നത്. 26നോ 27നോ ലിസ്റ്റ് ചെയ്യാമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞെങ്കിലും അഭിഭാഷകൻ ആവർത്തിച്ച് ആവശ്യപ്പെട്ടതോടെ, ജഡ്ജിമാരുടെ സൗകര്യം നോക്കി പ്രത്യേക അവധിക്കാല ബെഞ്ചിനെ നിയോഗിക്കാൻ കഴിയുമോയെന്ന കാര്യം പരിശോധിക്കാമെന്ന് ഉറപ്പു നൽകി. തുടർന്നാണ് ഇപ്പോൾ പ്രത്യേക ബെഞ്ച് രൂപീകരിച്ച് ബുധനാഴ്ച വാദം കേൾക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CMRLEXALOGIC, CMRL EXALOGIC CASE, SUPREME COURT, PINARAYI VIJAYAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360