തിരുവനന്തപുരം : തമിഴ്‌നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന ആവശ്യം പരിഗണിക്കാത്തതിനെതിരെ ചെന്നൈ മറീന ബീച്ചിലെ സമാധിയിൽ മരണം വരെ നിരാഹാരസമരം നടത്തുമെന്ന് മകളാണെന്ന് അവകാശപ്പെടുന്ന സുനിത വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പത്തു വർഷമായി പൊലീസ് മുതൽ രാഷ്ട്രപതിക്ക് വരെ നൽകിയ ഹർജികളിൽ നടപടിയുണ്ടായില്ല.
ജയലളിത വിളിപ്പിച്ചതുപ്രകാരം 2016സെപ്തംബർ 22നാണ് താൻ പോയസ് ഗാർഡനിലെത്തിയത്. നിലത്തുകിടക്കുകയായിരുന്നു ജയലളിത. ശശികല, ദിനകരൻ, ഇളവരശി, എടപ്പാടി പളനിസാമി തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. ജയലളിതയെ കൊലപ്പെടുത്തിയെന്നാണ് സംശയം. തമിഴ്നാട് മുഖ്യമന്ത്രി, പ്രധാനമന്ത്രി, കേന്ദ്രആഭ്യന്തരമന്ത്രി തുടങ്ങിയവർക്ക് നൽകിയ നിവേദനങ്ങളിലും നടപടികളുണ്ടായില്ല. തന്റെ രക്തം ശേഖരിച്ചെങ്കിലും ഡി.എൻ.എ ടെസ്റ്റ് നടത്തിയതായി അറിവില്ല. മകളെന്ന് വെളിപ്പെടുത്തിയതിനാൽ ഭീഷണിയുണ്ട്. ജയലളിതയാണ് തന്നെ കേരളത്തിൽ ഒരാളെ ഏല്പിച്ചത്. മുഖ്യമന്ത്രി വിജയ്‌യെ നേരിൽക്കാണാൻ ശ്രമിക്കുന്നതായും തൃശൂരിൽ താമസിക്കുന്ന സുനിത പറഞ്ഞു.
ശശികല ഉൾപ്പെടെയുളളവർ ചേർന്നാണ് ജയലളിതയെ കൊലപ്പെുത്തിയതെന്ന് സുനിത ആരോപിക്കുന്നു, കൊലപാതകത്തിന് താൻ സാക്ഷിയാണെന്നും അവർ അവകാശപ്പെട്ടു. 2016 സെപ്തംബർ 22ന് തന്നെ പോയസ് ഗാർഡനിലെ വീട്ടിലേക്ക് അമ്മ വിളിപ്പിച്ചിരുന്നു, എന്നാൽ അവിടെയെത്തിയപ്പോൾ അമ്മ അനക്കമില്ലാതെ കിടക്കുന്നതാണ് കണ്ടത്. ശശികല താഴെക്കിചന്ന അമ്മയെ ചവിട്ടുന്നുണ്ടായിരുന്നു, ഇത് കണ്ട് താൻ അലറിക്കരയാൻ തുടങ്ങിയപ്പോൾ അവിടെയുണ്ടായിരുന്ന സഹായി പിന്നിലൂടെ വന്ന് വായ പൊത്തിയപ്പോൾ താൻ അവിടെ നിന്ന് ഇറങ്ങി ഓടിയെന്ന് സുനിത പറയുന്നു. താനാണ് മകളെന്ന് അന്ന് വൈകിട്ട് വാർത്താസമ്മേളനം നടത്തി പ്രഖ്യാപിക്കാനിരിക്കെയാണ് ജയലളിത കൊല്ലപ്പെട്ടതെന്നും സുനിത അവകാശപ്പെട്ടു,
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |