SignIn
Kerala Kaumudi Online
Saturday, 23 May 2026 12.56 AM IST

വീടുകളിൽ  പ്രത്യേക ഇടം; മനുഷ്യരെ ഉപദ്രവിക്കാത്ത വിഷപാമ്പുകളുള്ള ഇന്ത്യയിലെ അത്ഭുത ഗ്രാമം

-snake-village-

മുംബയ്: വീട്ടുപറമ്പിലോ വീടിനുള്ളിലോ ഒരു പാമ്പിനെ കണ്ടാൽ ഭയന്നുവിറയ്ക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇന്ത്യയിലെ ഈ ഗ്രാമത്തിൽ പാമ്പുകൾ എപ്പോഴും ഒരു സാധാരണ കാഴ്ചയാണ്. മഹാരാഷ്ട്രയിലെ സോലാപൂർ ജില്ലയിലാണ് 'പാമ്പ് ഗ്രാമം' എന്നറിയപ്പെടുന്ന ഷെത്ഫൽ സ്ഥിതി ചെയ്യുന്നത്. വീടിനകത്തേക്ക് പാമ്പുകൾ ഇഴഞ്ഞുനീങ്ങുന്നത് കണ്ടാൽ ഇവിടുള്ളവർ നിലവിളിക്കുകയോ അവയെ അടിച്ചോടിക്കാൻ ശ്രമിക്കുകയോ ചെയ്യില്ല. പകരം പാമ്പ് അതിന്റെ വഴിക്കും വീട്ടുകാർ അവരുടെ വഴിക്കും പോകും.

തലമുറകളായി പാമ്പുകൾക്കൊപ്പം ജീവിച്ചു വളർന്നതിനാൽ അവയുടെ സ്വഭാവവും ചലനങ്ങളും ഈ ഗ്രാമീണർക്ക് പരചിതമാണ്. വിഷപ്പാമ്പുകളായ കരിമൂർഖൻമാരുമായി ഇവിടുത്തെ മനുഷ്യർ പുലർത്തുന്ന ശാന്തമായ ജീവിതമാണ് ഷെത്ഫൽ ഗ്രാമത്തെ പ്രശസ്തമാക്കുന്നത്. അതിൽ വീടുകളുടെ നിർമ്മാണത്തിലാണ് ഏറ്റവും വലിയ സവിശേഷതയുള്ളത്. മിക്ക വീടുകളിലും പാമ്പുകൾക്ക് വിശ്രമിക്കാനായി വീടിന്റെ ചുറ്റുവട്ടത്ത് തന്നെ മാറ്റിവച്ച പ്രത്യേകമായ ഇടങ്ങൾ കാണാം. പാമ്പുകളെ ഭയത്തോടെ കാണുന്നതിന് പകരം ആദരവോടും ബഹുമാനത്തോടും കൂടിയാണ് ഓരോ വീട്ടുകാരും അവയെ പരിഗണിക്കുന്നത്.

ai-image

ഹിന്ദു പാരമ്പര്യത്തിൽ പാമ്പിനെ ആരാധിക്കുന്നതിൽ ഏറെ പ്രാധാന്യമുണ്ട്. ഇന്ത്യയിൽ പലയിടങ്ങളിലും നാഗപഞ്ചമി പോലുള്ള ഉത്സവങ്ങളിൽ മാത്രം ഒതുങ്ങുന്നതാണ് പാമ്പ് ആരാധനയെങ്കിൽ, ഷെത്ഫലിൽ അവരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ് പാമ്പുകൾ. കടുത്ത വിഷമുള്ള പാമ്പുകളായിരുന്നിട്ടും, ഈ സഹവർത്തിത്വം കാരണം അവ തങ്ങളെ ഉപദ്രവിക്കില്ലെന്നാണ് ഇവരുടെ വിശ്വാസം. വീടുകളിൽ പാമ്പുകൾക്ക് തടസമില്ലാതെ വിശ്രമിക്കാൻ കഴിയുന്ന പ്രത്യേക ഇടങ്ങളിൽ അവ വന്ന് പോകാറുണ്ട്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അപൂർവ്വ കാഴ്ച്ച കാണാൻ നിരവധി സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്.

ഷെത്ഫൽ ഗ്രാമം സന്ദർശിക്കാൻ എത്തുന്ന വിനോദസഞ്ചാരികൾക്ക് ചില നിർദ്ദേശങ്ങൾ ഗ്രാമവാസികൾ മുന്നോട്ട് വയ്ക്കുന്നുണ്ട്. ഒരുകാരണവശാലും പാമ്പുകളെ ഉപദ്രവിക്കാനോ പ്രകോപിപ്പിക്കാനോ പാടില്ല. അവയെ തൊടാനോ പിടികൂടാനോ ശ്രമിക്കരുത്. നാട്ടുകാരുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുകയും, അനുവാദമില്ലാതെ ആരുടെയും സ്വകാര്യ ഇടങ്ങളിലേക്ക് പ്രവേശിക്കാതിരിക്കുകയും വേണം. ഒട്ടും ഭയമില്ലാതെ കൗതുകത്തോടെയും ബഹുമാനത്തോടെയും വേണം ഗ്രാമത്തെ സമീപിക്കാനെന്നും ഗ്രമവാസികൾ പറയുന്നു. ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളാണ് ഷെത്ഫൽ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. ഈ സമയം പ്രദേശത്ത് താരതമ്യേന നല്ല കാലാവസ്ഥയായിരിക്കും. വേനൽക്കാലം അതികഠിനമായ ചൂടുള്ളതിനാൽ പകൽയാത്രകൾ ബുദ്ധിമുട്ടേറിയതാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SNAKE VILLLAGE, MAHARASHTRA, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360