SignIn
Kerala Kaumudi Online
Thursday, 10 September 2026 12.03 AM IST

അടുത്ത പോരാട്ടത്തിന് തയ്യാറെടുത്ത് ഗോകുലം, എ എഫ് സി കപ്പ് യോഗ്യതാ പോരാട്ടത്തിൽ എ ടി കെ മോഹൻ ബഗാനെ നേരിടും

gokulam-kerala

കൊൽക്കത്ത: ഐ ലീഗ് ചാംപ്യൻമാരായ ഗോകുലം കേരള എ എഫ് സി കപ്പ് യോഗ്യതക്കായി നാളെ കളത്തിലിറങ്ങുന്നു. ഐ എസ് എൽ ടീമായ എ ടി കെ മോഹൻ ബഗാനാണ് ഗോകുലം കേരളയുടെ എതിരാളികൾ. വൈകിട്ട് 4.30ന് കൊൽക്കത്തയിലെ സാൾട്ട്‌ലേക്ക് സ്‌റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പ് ഡിയിലാണ് ഗോകുലം കേരളയുടെ സ്ഥാനം.

എ.ടി.കെക്ക് പുറമെ ബംഗ്ലാദേശിൽ നിന്നുള്ള ബസുന്ധരകിംഗ്സ്, മാൾഡീവ്സ് ക്ലബായ മസിയ സ്‌പോട്സ് ക്ലബ് എന്നിവരാണ് ഗ്രൂപ്പിലെ മററുള്ള ടീമുകൾ. ഐ ലീഗ് കിരീടം സ്വന്തമാക്കിയ ഗോകുലം കേരള മികച്ച ഫോമിലാണ്. ക്യാപ്ടൻ ഷരീഫ് മുഹമ്മദ് ടീമിൽ തിരിച്ചെത്തും. കൂടാതെ മുന്നേറ്റതാരം ലൂക്ക മെയ്സനും ഗോകുലത്തിന് കരുത്ത് പകരും. മുഹമ്മദൻസിനെതിരേയുള്ള മത്സരത്തിൽ വിജയ ഗോൾ നേടിയ മലയാളി താരം എമിൽ ബെന്നിയും ഗോകുലം കേരളയുടെ കരുത്ത് കൂട്ടും.

മത്സരം ശക്തരോടാണെങ്കിലും എല്ലാ നിലക്കും ഗോകുലം കേരള ഒരുങ്ങിയിട്ടുണ്ടെന്ന് പരിശീലകൻ അന്നീസെ വ്യക്തമാക്കി. ഐ ലീഗ് പോലുള്ളൊരു വലിയ ടൂർണമെന്റ് കഴിഞ്ഞാണ് ഞങ്ങൾ വരുന്നത്. ഉടൻ തന്നെ മറ്റൊരു ടൂർണമെന്റ് കളിക്കുന്ന പ്രശ്നമുണ്ട്. എങ്കിലും ജയിക്കാൻ വേണ്ടി മാത്രമാണ് ഗോകുലം കളത്തിലിറങ്ങുകയെന്ന് അന്നീസെ വ്യക്തമാക്കി. ദേശീയ താരങ്ങൾ അടക്കമുള്ള താരങ്ങൾ എ.ടി.കെക്ക് ഉണ്ട്. എങ്കിലും പോലും ടീം മികച്ച രീതിയിലാണ് ഒരുങ്ങിയിട്ടുള്ളത്. ഗോകുലം ക്യാംപിൽ ഇപ്പോൾ ടീം അംഗങ്ങൾ പൂർണ സജ്ജരാണെന്നും ആദ്യ ജയം സ്വന്തമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അന്നീസെ വ്യക്തമാക്കി. 21ന് വൈകിട്ട് 8.30ന് മാസിയക്കെതിരെയും 24ന് ബസുന്ധര കിംഗ്സിനെതിരെയുമാണ് ഗോകുലത്തിന്റെ മറ്റ് ഗ്രൂപ്പ് മത്സരങ്ങൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, GOKULAM, KERALA, FOOTBALL, AFC CUP, ATK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360