
ഡബ്ലിന്‍: ഇന്ത്യക്കെതിരായ ട്വന്റി 20 പരമ്പര നേട്ടത്തിന് പിന്നാലെ അയര്‍ലാന്‍ഡ് ടീമിന്റെ മുഖ്യപരിശീലകന്‍ ഹെന്റിച്ച് മലാന്‍ സ്ഥാനമൊഴിയുന്നു. ലോകചാമ്പ്യന്‍മാരായ ഇന്ത്യയെ 2-0ന് വൈറ്റ് വാഷ് ചെയ്ത് 24 മണിക്കൂര്‍ പിന്നിടുന്നതിന് മുമ്പാണ് പ്രഖ്യാപനമെത്തിയത്. 2022 മുതല്‍ അയര്‍ലാന്‍ഡ് ദേശീയ ടീമിന്റെ മുഖ്യ പരിശീലകനാണ് ദക്ഷിണാഫ്രിക്കക്കാരനായ മലാന്‍. 2021 മുതല്‍ ടീമിന്റെ അസിസ്റ്റന്റ് കോച്ചായി പ്രവര്‍ത്തിക്കുന്ന ഗാരി വില്‍സണ്‍ ആണ് ഐറിഷ് ടീമിന്റെ പുതിയ പരിശീലകന്‍.
2027 വരെ ഐറിഷ് ടീമിന്റെ കരാര്‍ നിലനില്‍ക്കെയാണ് 45കാരനായ മലാന്‍ പടിയിറങ്ങുന്നത്. പുതിയൊരു പരിശീലകന് കീഴില്‍ അടുത്ത വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പിന് യോഗ്യത നേടാനും മികച്ച പ്രകടനം നടത്താനും ടീമിന് കഴിയട്ടേയെന്ന് അദ്ദേഹം ആശംസിച്ചു. മലാന്റ് കീഴില്‍ 2022,2024,2026 വര്‍ഷങ്ങളിലെ ട്വന്റി 20 ലോകകപ്പുകള്‍ക്ക് അയര്‍ലാന്‍ഡ് യോഗ്യത നേടിയിരുന്നു. 2022ല്‍ ശക്തരായ ഇംഗ്ലണ്ടിനെ അട്ടിമറിക്കാനും അയര്‍ലാന്‍ഡിന് കഴിഞ്ഞിരുന്നു.
ഈ കളിക്കാര്‍ക്കൊപ്പവും സഹപ്രവര്‍ത്തകര്‍ക്കൊപ്പവും അയര്‍ലാന്‍ഡ് ക്രിക്കറ്റ് സമൂഹത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് വലിയൊരു അംഗീകാരമായി കാണുന്നുവെന്ന് മലാന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഞാനും കുടുംബവും ഇവിടെ മികച്ച അനുഭവമാണ് നേടിയത്. ഐറിഷ് ക്രിക്കറ്റിലെ ഈ കാലഘട്ടം എന്നും സന്തോഷത്തോടെ ഓര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |