മുംബയ്: ഒമാനിൽ നടക്കുന്ന അണ്ടർ 19 ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസങ്ങളായ വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ. ദ്രാവിഡിന്റെ മൂത്ത മകൻ അന്വയ് ദ്രാവിഡ്, സേവാഗിന്റെ മകൻ ആര്യവീർ എന്നിവരാണ് ടീമിൽ ഇടംനേടിയത്.
ആഭ്യന്തര അണ്ടർ 18 മത്സരങ്ങളിൽ ഇരുവരും കാഴ്ചവച്ച തകർപ്പൻ പ്രകടനമാണ് അണ്ടർ 19 ഇന്ത്യൻ ടീമിലേക്കുള്ള വഴി തുറന്നത്. അന്വയ് ദ്രാവിഡ് ടൂർണമെന്റിൽ ഗുജറാത്തിനെതിരെ 100 പന്തുകളിൽ നിന്ന് 151 റൺസ് നേടിയിരുന്നു. കഴിഞ്ഞ ജൂലായിൽ ശ്രീലങ്കക്കെതിരായ യൂത്ത് ഏകദിനത്തിലും അന്വയ് 87 റൺസ് നേടി തിളങ്ങിയിരുന്നു.
പിതാവ് വീരേന്ദർ സെവാഗിന്റെ ബാറ്റിംഗ് ശൈലിയെ ഓർമിപ്പിക്കും വിധമായിരുന്നു 19-കാരനായ ആര്യവീർ സെവാഗിന്റെ വിനു മങ്കാദ് ട്രോഫിയിലെ പ്രകടനം. ചണ്ഡീഗഡിനെതിരെ ഡൽഹിക്ക് വേണ്ടി 143 പന്തുകളിൽ നിന്ന് തകർപ്പൻ 173 റൺസാണ് ആര്യവീർ അടിച്ചെടുത്തത്.
നവംബർ അഞ്ച് മുതൽ 14 വരെ മസ്ക്കറ്റിൽ നടക്കുന്ന ടൂർണമെന്റിൽ ഇരുവരും ടീമിന്റെ ഭാഗമാകും. അന്വയ് ദ്രാവിഡാണ് ടീമിന്റെ വിക്കറ്റ് കീപ്പർ. അതേസമയം, സ്പെഷ്യലിസ്റ്റ് ബാറ്ററാണ് ആര്യവീർ സേവാഗ്. ലക്ഷ്യ റായ്ചന്ദനി ക്യാപ്റ്റനായ ടീമിന്റെ വൈസ് ക്യാപ്റ്റൻ യഷ്‌വർദ്ധൻ സിംഗ് ചൗഹാനാണ്.
ഏഷ്യാ കപ്പിൽ പാകിസ്ഥാൻ, നേപ്പാൾ, യുഎഇ എന്നിവർക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ. നവംബർ ആറിന് നേപ്പാളിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ബി ഗ്രൂപ്പിൽ ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, മലേഷ്യ ടീമുകളും കളിക്കും. രണ്ടു ഗ്രൂപ്പുകളില്‍നിന്നും രണ്ടു ടീമുകൾ സെമി ഫൈനലിന് യോഗ്യത നേടും. നവംബർ 14നാണ് ഫൈനൽ.
ലക്ഷ്യ റായ്ചന്ദ്‍നാനി (ക്യാപ്റ്റൻ), ആര്യവീർ സേവാഗ്, വി കെ. വിനീത്, യഷ്‍വർദ്ധൻ സിംഗ് ചൗഹാൻ (വൈസ് ക്യാപ്റ്റൻ), കുശാഗ്ര ഓജ, അർജുൻ രാജ്‌പുത്, മനൽ ചൗഹാൻ, അന്വയ് ദ്രാവിഡ് (വിക്കറ്റ് കീപ്പർ), രജത് ബാഗേൽ (വിക്കറ്റ് കീപ്പർ), വി യഷ്‍വീർ, ആര്യൻ സാവ്‌സാനി, മോഹിത് ഉൾവ, കാവ്യ പട്ടേൽ, ഷവിൻ വിനോദ്, ഇഷാൻ സൂദ്.
Sons of Indian cricket legends, Virender Sehwag (Aryaveer) and Rahul Dravid (Anvay), have been selected for the Under-19 Asia Cup squad. Anvay, a wicket-keeper, and Aryaveer, a specialist batter, earned their spots through impressive domestic U-18 performances. The tournament is scheduled to take place in Oman from November 5 to 14.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |