മുംബയ്: ന്യൂസിലൻഡിനെതിരായ നാലാം ട്വന്റി20യിൽ വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് ഇഷാൻ കിഷനെ തിരഞ്ഞെടുത്തതിന് പിന്നാലെ സഞ്ജു സാംസണിന്റെ ഭാവിയെക്കുറിച്ച് വലിയ ചർച്ചയാണ് ഉയരുന്നത്. വരാൻ പോകുന്ന മത്സരങ്ങളിൽ ടീമിൽ ഉണ്ടായേക്കാവുന്ന മാറ്റങ്ങളുടെ സൂചനയായാണ് ആരാധകർ ഇതിനെ വിലയിരുത്തുന്നത്. അഭിഷേക് ശർമ ഇതിനകം ഓപ്പണിംഗ് സ്ഥാനങ്ങളിലൊന്ന് ഉറപ്പിച്ചുകഴിഞ്ഞു. കൗമാര താരം വൈഭവ് സൂര്യവംശിയും മികച്ച പ്രകടനങ്ങളിലൂടെ തന്റെ സ്ഥാനം ഉറപ്പിക്കാനാണ് ശ്രമിക്കുന്നത്.
ഓപ്പണർ സ്ഥാനത്ത് ഇറങ്ങുന്ന സഞ്ജുവിന് സ്ഥിരതയോടെ കളിക്കാൻ കഴിയാത്തത് താരത്തിന്റെ മുന്നോട്ടുള്ള മത്സരങ്ങളെ പ്രതികൂലമായി ബാധിച്ചേക്കാമെന്നാണ് ആരാധകർ വിലയിരുത്തുന്നത്. മൂന്നാം ട്വന്റി20യിൽ സഞ്ജുവിനെ ഓപ്പണർ സ്ഥാനത്തുനിന്ന് മാറ്റി മൂന്നാമനായി ഇറക്കിയതും വൈഭവ് സൂര്യവംശിക്ക് ആ സ്ഥാനം നൽകിയതും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ആ മത്സരത്തിൽ ഓപ്പണർമാരായി ഇറങ്ങിയ വൈഭവും അഭിഷേക് ശർമയും ചേർന്ന് റെക്കോർഡ് റൺസാണ് ഇന്ത്യയ്ക്ക് വേണ്ടി അടിച്ചുകൂട്ടിയത്. മൂന്നാമനായി ഇറങ്ങിയ സഞ്ജുവിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാനും സാധിച്ചില്ല.
ഇനിതനിടെ, നാലാം മത്സരത്തിൽ പരിക്കുമാറി ഇഷാൻ കിഷൻ തിരിച്ചെത്തിയതോടെ വൈഭവിന് വീണ്ടും ബെഞ്ചിൽ തുടരേണ്ടിവന്നു. ഓപ്പണർ സ്ഥാനത്തേക്ക് സഞ്ജുവിന് തിരികെയെത്താൻ സാധിച്ചെങ്കിലും ഫീൽഡിംഗ് സമയത്ത് ഏറ്റവും പ്രധാനപ്പെട്ട വിക്കറ്റ് കീപ്പിംഗ് ചെയ്തത് ഇഷാൻ കിഷനാണ്. ബാറ്റിംഗിൽ സ്ഥിരത കൈവരിക്കാൻ കഴിയാത്തതിനാൽ സഞ്ജുവിന്റെ ഭാവി തുലാസിലാണ്. വിക്കറ്റ് കീപ്പർ സ്ഥാനം കൂടി ഇഷാനിലേക്ക് മാറ്റപ്പെട്ടാൽ സഞ്ജുവിന്റെ മുന്നോട്ടുള്ള ഭാവി പരുങ്ങലിലാകുമെന്നാണ് ക്രിക്കറ്റ് വിദഗ്ദ്ധരും വിലയിരുത്തുന്നത്.
ഓപ്പണിംഗ് സ്ഥാനം ഏറെക്കുറെ നഷ്ടപ്പെടാനുള്ള സാദ്ധ്യത മുന്നിൽ നിൽക്കെ, ഇഷാൻ കിഷൻ ഇന്ത്യയുടെ ഒന്നാം പരിഗണനയിലുള്ള വിക്കറ്റ് കീപ്പറായി തുടരുകയാണെങ്കിൽ കാര്യങ്ങൾ കൂടുതൽ സങ്കീർണമാകും. മദ്ധ്യനിരയിലെ മറ്റ് ബാറ്റർമാരുമായും സഞ്ജുവിന് സ്ഥാനത്തിനായി മത്സരിക്കേണ്ടിവരും.
Sanju Samson’s future in the Indian T20 team is under scrutiny following Ishan Kishan’s return as wicketkeeper in the fourth T20I against New Zealand. With Abhishek Sharma securing an opening spot and Vaibhav Suryavanshi emerging as another contender, Samson faces increasing competition.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |