ന്യൂഡൽഹി: ഹോങ്കോംഗ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ പരാജയപ്പെടുത്തി പാകിസ്ഥാൻ വിജയിച്ചത് കഴിഞ്ഞദിവസമാണ്. ഇന്ത്യ ഉയർത്തിയ വിജയലക്ഷ്യം അതിവേഗം പിന്തുടർന്ന് നാല് വിക്കറ്റുകളുടെ ജയമാണ് പാകിസ്ഥാൻ സ്വന്തമാക്കിയത്. ഇതിന് പിന്നാലെ പാകിസ്ഥാൻ ടീമിനെ പ്രശംസിച്ച് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ടീമംഗങ്ങളെയും പിസിബിയെയും പ്രശംസിച്ചുകൊണ്ടുള്ള പോസ്റ്റിന് ഷഹബാസ് ഷെരീഫിനെതിരെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറയുകയാണ്.
ലോകകപ്പ്, ഏഷ്യാകപ്പ് പോലെയുള്ള വലിയ മത്സരങ്ങൾക്ക് പകരം മുതിർന്ന് താരങ്ങളുടെ ചെറിയ ടൂർണമെന്റായ ഹോങ്കോംഗ് സിക്സസ് മത്സരത്തിലെ വിജയത്തിൽ ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി ഇത്രയധികം ആവേശം കാണിക്കുന്നത് എന്തിനാണെന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചോദിക്കുന്നത്. ഇത്ര ചെറിയ മത്സരത്തിലെ വിജയത്തിന് ഇങ്ങനെ സന്തോഷിക്കേണ്ടി വരുന്നത് പാക് പ്രധാനമന്ത്രിക്ക് വലിയ അപമാനമാണെന്ന് ചിലർ കുറിച്ചു.
ഗതികേട് അല്ലാതെ എന്തുപറയാൻ, ഇതിന് പാകിസ്ഥാനിൽ ഒരാഴ്ച പൊതുഅവധി പ്രഖ്യാപിക്കൂ, ഇതാണോ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ടൂർണമെന്റ്?, പ്രധാനമന്ത്രിക്ക് വേറെ പണിയൊന്നുമില്ലേ? എന്ന് തുടങ്ങി നിരവധി പരിഹാസ കമന്റുകളാണ് ഷഹബാസ് ഷെരീഫിന്റെ പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ടത്. ഇന്ത്യക്കെതിരെ ഒരു ചെറിയ വിജയം നേടിയപ്പോൾ പ്രളയവും സാമ്പത്തിക പ്രതിസന്ധിയും മറന്ന് പാകിസ്ഥാൻ ആഘോഷിക്കുകയാണെന്ന് ചിലർ രൂക്ഷമായി വിമർശിച്ചു.
അതേസമയം ഇന്നലെ നടന്ന മത്സരത്തിൽ ഇന്ത്യയെ നാല് വിക്കറ്റിന് പരാജയപ്പെടുത്തിയായിരുന്നു പാകിസ്ഥാന്റെ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് ആറ് ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 88 റൺസ് മാത്രമെ നേടാനായിരുന്നുള്ളൂ. മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാൻ 3.5 ഓവറിൽ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
Pakistan defeated India by four wickets in the 2026 Hong Kong Sixes tournament. Following the victory, Prime Minister Shehbaz Sharif praised the team and the PCB, but his social media post has since attracted widespread trolling.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |