SignIn
Kerala Kaumudi Online
Saturday, 20 June 2026 8.17 PM IST

അഫ്ഗാനെ എറിഞ്ഞിട്ട് പ്രസിദ്ധ് കൃഷ്ണ; മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 219 റൺസ് ലക്ഷ്യം

prasid-krishna

ചെന്നൈ: ഇന്ത്യക്കെതിരായ മൂന്നാം ഏകദിന മത്സരത്തിൽ അഫ്ഗാനിസ്ഥാൻ 44.2 ഓവറിൽ 218 റൺസിന് പുറത്ത്. ക്യാപ്ടൻ ഹഷ്മത്തുള്ള ഷാഹിദിയുടെ തകർപ്പൻ സെഞ്ച്വറിയാണ് അഫ്ഗാന് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. ബൗളിംഗിൽ അഞ്ച് വിക്കറ്റ് നേട്ടവുമായി ഇന്ത്യൻ പേസർ പ്രസിദ്ധ് കൃഷ്ണ തിളങ്ങിയതോടെ അഫ്ഗാൻ നിര തകരുകയായിരുന്നു.

ഒരു വശത്ത് വിക്കറ്റുകൾ പൊഴിയുമ്പോഴും ഉറച്ചുനിന്ന് കളിച്ച അഫ്‌ഗാൻ ക്യാപ്ടൻ ഷാഹിദി 131 പന്തുകളിൽ നിന്ന് 13 ഫോറുകളും ഒരു സിക്സറുമടക്കം 102 റൺസാണ് കൂട്ടിച്ചേർത്തത്. ഷാഹിദിയുടെ കരിയറിലെ ആദ്യ ഏകദിന സെഞ്ച്വറിയാണിത്. അസ്മത്തുള്ള ഒമർസായ് (50), മുഹമ്മദ് നബി (21) എന്നിവരൊഴികെ മറ്റാർക്കും ക്യാപ്ടന് മികച്ച പിന്തുണ നൽകാൻ സാധിച്ചില്ല.

തന്റെ കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേടിയ പ്രസിദ്ധ് കൃഷ്ണയാണ് അഫ്ഗാനിസ്ഥാന്റെ നടുവൊടിച്ചത്. റഹ്മാനുള്ള ഗുർബാസ് (5), ഇബ്രാഹിം സദ്രാൻ (11), റഹ്മത് ഷാ (5), ദർവിഷ് റസൂലി (1), സെഞ്ച്വറി നേടിയ ഷാഹിദി എന്നിവരുടെ വിക്കറ്റുകളാണ് പ്രസിദ്ധ് വീഴ്ത്തിയത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇതിനകം തന്നെ സ്വന്തമാക്കിയ ടീം ഇന്ത്യ, അവസാന മത്സരവും ജയിച്ച് പരമ്പര പൂർണമായി തൂത്തുവാരാനാണ് ലക്ഷ്യമിടുന്നത്. വരാനിരിക്കുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായി ടീമിൽ ചില പരീക്ഷണങ്ങൾ നടത്താനുള്ള അവസരമായാണ് ആതിഥേയർ ഈ മത്സരത്തെ കാണുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, SPORTS, INDA VS AFGANISTAN, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360