
കോഴിക്കോട് : സബ് ജൂനിയർ പെൺകുട്ടികളുടെ 80 മീറ്റർ ഹർഡിൽസിൽ സ്വർണം നേടിയ സിദ്ധയ്ക്ക് കോഴിക്കോട് എം.പി എം.കെ. രാഘവൻ വീട് വാഗ്ദാനം ചെയ്തു. ഷീറ്റിട്ട് മറച്ച ഷെഡ്ഡിൽ നിന്നെത്തിയ പാലക്കാട് മുണ്ടൂർ സ്വദേശി സിദ്ധ സുരേഷിന്റെ ജീവിതകഥയറിഞ്ഞതോടെയാണ് എം.പിയുടെ വാഗ്ദാനം.
മുണ്ടൂർ എച്ച്.എസിലെ 7-ാം ക്ലാസ് വിദ്യാർത്ഥിനിയാണ്. പാലക്കാട് നഗരസഭ മുൻവൈസ് ചെയർമാൻ കൃഷ്‌ണകുമാർ സമ്മാനിച്ച സ്‌പൈക്കണിഞ്ഞായിരുന്നു കുതിപ്പ്. സ്വന്തമായി സ്ഥലമില്ലാത്ത സിദ്ധയുടെ കുടുംബത്തിന് അത് കണ്ടെത്തുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യാൻ മുണ്ടൂർ സ്‌കൂളിലെ കായികാദ്ധ്യാപകനായ സിജിനെ എം.പി ചുമതലപ്പെടുത്തി. പാലക്കാട് എം.പി വി.കെ. ശ്രീകണ്ഠനുമായി സംസാരിച്ച് വീട് നിർമ്മിക്കാനാവശ്യമായ കാര്യങ്ങൾ ചെയ്യുമെന്നും അറിയിച്ചു.
മുണ്ടൂർ ഒടുവങ്ങാട് ഓട്ടോ ഡ്രൈവറായ സുരേഷിന്റെയും രാഗിണിയുടെയും മൂത്തമകളാണ് സിദ്ധ. ലോംഗ് ജമ്പിൽ സിദ്ധ വെങ്കലം നേടിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |