SignIn
Kerala Kaumudi Online
Friday, 30 October 2026 1.05 AM IST

റിലേയിൽ കസറി ആലപ്പുഴ

school-sports

കോഴിക്കോട്: 4-100 റിലേയിൽ ആലപ്പുഴയുടെ കുതിപ്പ്. സബ് ജൂനിയർ പെൺകുട്ടികളിലും സീനിയർ പെൺകുട്ടിലും സ്വർണത്തിൽ മുത്തമിട്ട ആലപ്പുഴ, സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ വെള്ളിയും സബ് ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ വെങ്കലവും കരസ്ഥമാക്കിയാണ് ട്രാക്ക് കൈപ്പിടിയിലൊതുക്കിയത്. മലപ്പുറമാണ് തൊട്ടുപിന്നിൽ. സബ് ജൂനിയർ ആൺകുട്ടികളുടെ ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിലും സ്വർണം നേടിയ മലപ്പുറം സബ് ജൂനിയർ പെൺകുട്ടികളിലും ജൂനിയർ പെൺകുട്ടികളിലും സീനിയർ ആൺകുട്ടികളിലും വെങ്കലം സ്വന്തമാക്കി. ഒരു കാലത്ത് റിലേ അടക്കിവാണ പാലക്കാട് മൂന്നാം സ്ഥാനത്തേക്ക് വീണു. ജൂനിയർ പെൺകുട്ടികളിൽ മാത്രമേ പൊന്നണിയാനായുള്ളൂ. ജൂനിയർ ആൺകുട്ടികളിലും സീനിയർ പെൺകുട്ടികളിലും വെള്ളിയുണ്ട് പാലക്കാടിന്.

ആദ്യം നടന്ന സബ് ജൂനിയർ പെൺകുട്ടികളുടെ മത്സരത്തിൽ 52.43 സെക്കൻഡിൽ ലക്ഷ്യം തൊട്ട് ആലപ്പുഴ തേരോട്ടം തുടങ്ങി. കണ്ണൂരിനാണ് വെള്ളി (52.96), മലപ്പുറത്തിന് വെങ്കലവും (53.47). സബ് ജൂനിയർ ആൺകുട്ടികളിൽ സ്വർണം നേടി മലപ്പുറം ഒപ്പമെത്തി. 49.27 സെക്കൻഡിലായിരുന്നു ഫിനിഷ്. വെള്ളി നേടി കാസർകോട് കസറി. 49.35 സെക്കൻഡിൽ ലക്ഷ്യം തൊട്ടായിരുന്നു കാസർകോടിന്റെ അപ്രതീക്ഷിത കുതിപ്പ്. ആലപ്പുഴയ്ക്കാണ് വെങ്കലം (49.48). ജൂനിയർ പെൺകുട്ടികളിൽ പാലക്കാടൻ കാറ്റ് ആഞ്ഞുവീശി. 48.95 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സ്വർണം റാഞ്ചി. കണ്ണൂരിന് വെള്ളിയും (49.84) മലപ്പുറത്തിന് വെങ്കലവും (50.37).

ജൂനിയർ ആൺകുട്ടികളുടെ പോരിൽ മലപ്പുറം കുതിപ്പ് ആവർത്തിച്ചു. 43.55 സെക്കൻഡിൽ സ്വർണദൂരം കുറിച്ചു. പാലക്കാടിന് സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് സ്വർണം നഷ്ടമായത് (43.58). തൃശൂരിനാണ് വെങ്കലം (43.75). സീനിയർ പെൺകുട്ടികളിൽ സ്വർണം നേടി ആലപ്പുഴ മലപ്പുറത്തെ വിറപ്പിച്ചു. 49.43 സെക്കൻഡിലായിരുന്നു ലക്ഷ്യം തൊട്ടത്. പാലക്കാട് (50.04), കണ്ണൂർ (50.51) വെള്ളിയും വെങ്കലവും നേടി. വാശിയേറിയ സീനിയർ ആൺകുട്ടികളുടെ പോരിൽ ആലപ്പുഴ വീണു. തൃശൂർ അതിവേഗം കുതിച്ചു. 42.73 ആണ് സ്വർണസമയം. ആലപ്പുഴ (42.76), മലപ്പുറം (42.80) എന്നിങ്ങനെയാണ് വെള്ളിയും വെങ്കലവും. കോരുത്തോട് സി.കെ.എം.എച്ച്.എസിലെ എം.ഡി. മറൂഫ് എല്ലു പരിശോധനയിൽ പരാജയപ്പെട്ടതോടെ സബ് ജൂനിയറിൽ താരം ഉൾപ്പെട്ട കോട്ടയം ജില്ലാ ടീമിനെ അയോഗ്യരാക്കുകയും പകരം തൃശൂർ ടീമിനെ ഉൾപ്പെടുത്തുകയും ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTSMEET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360