SignIn
Kerala Kaumudi Online
Saturday, 03 October 2026 12.42 AM IST

ഏഷ്യൻ ഗെയിംസിലെ ഇന്ത്യ–പാക് ക്രിക്കറ്റ് ഫൈനൽ: മോഹ്സിൻ നഖ്‌വി എത്തില്ല

mohsin-naqvi
എസിസി പ്രസിഡന്റ് മോഹ്സിൻ നഖ്‌‌വി,​ ടീം ഇന്ത്യൻ

നഗോയ: ഏഷ്യൻ ഗെയിംസിലെ ഇന്ത്യ–പാകിസ്ഥാൻ ക്രിക്കറ്റ് സ്വർണ മെഡൽ പോരാട്ടം കാണാൻ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എ.സി.സി) പ്രസിഡന്റ് മോഹ്സിൻ നഖ്‌‌വി എത്തില്ല. ശനിയാഴ്ച നിസ്ഷിനിലെ കൊറോഗി പാർക്കിലാണ് ഇന്ത്യയും പാകിസ്ഥാനും സ്വർണത്തിനായി ഏറ്റുമുട്ടുന്നത്. മുൻകൂട്ടി നിശ്ചയിച്ച മറ്റ് പരിപാടികളുള്ളതിനാലാണ് ഫൈനലിൽ പങ്കെടുക്കാനാകാത്തതെന്ന് എസിസി അറിയിച്ചു.

പാക് ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാനും രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയുമാണ് നഖ്‌വി. ഇന്ത്യ–പാകിസ്ഥാൻ ക്രിക്കറ്റ് ബന്ധത്തിൽ അടുത്തിടെ നിലനിന്ന തർക്കങ്ങളുടെ പശ്ചാത്തലത്തിൽ നഖ്‌വിയുടെ അസാന്നിദ്ധ്യത്തിന് പ്രാധാന്യമുണ്ട്. നഖ്‌വിയിൽ നിന്ന് ഏഷ്യാ കപ്പ് ട്രോഫി സ്വീകരിക്കില്ലെന്ന നിലപാടാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് സ്വീകരിച്ചിട്ടുള്ളത്. 2025ലെ പുരുഷ ഏഷ്യാ കപ്പിലും ഈ വർഷത്തെ വനിതാ ഏഷ്യാ കപ്പിലും ഇന്ത്യൻ ടീമുകൾ നഖ്‌വിയിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങിയിരുന്നില്ല. ഇന്ത്യൻ ടീമുകൾക്ക് ട്രോഫി വേണമെങ്കിൽ തന്റെ പക്കൽ നിന്ന് നേരിട്ട് വാങ്ങണമെന്നായിരുന്നു നഖ്‌വിയുടെ പ്രതികരണം.

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനലിൽ നഖ്‌വി മെഡൽ വിതരണത്തിനെത്തുമോ എന്നതും നേരത്തെ ചർച്ചയായിരുന്നു. അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തോടെ ഇക്കാര്യത്തിൽ സംഘാടകർക്ക് ഉണ്ടായേക്കാവുന്ന ആശയക്കുഴപ്പത്തിനും വിരാമമായി. '2026 ഏഷ്യൻ ഗെയിംസിലെ സ്വർണ, വെങ്കല മെഡൽ പോരാട്ടങ്ങളിൽ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും ആശംസകൾ. മുൻകൂട്ടി നിശ്ചയിച്ച ചില പരിപാടികൾ കാരണം നാഗോയയിൽ എത്താനാകില്ല. എന്നാൽ ആവേശകരമായ മത്സരങ്ങൾക്ക് കാത്തിരിക്കുകയാണ്,' നഖ്‌വി എ.സി.സി കുറിപ്പിലൂടെ അറിയിച്ചു. സ്വർണ മെഡൽ മത്സരത്തിന് മുമ്പ് ശ്രീലങ്കയും ബംഗ്ലാദേശും തമ്മിലാണ് വെങ്കല മെഡൽ പോരാട്ടം. അതിന് ശേഷമാണ് ഇന്ത്യ–പാകിസ്ഥാൻ ഫൈനൽ.

English Summary

Asian Cricket Council President Mohsin Naqvi will not attend the India-Pakistan Asian Games cricket gold medal final due to pre-scheduled commitments. His absence is significant amid recent strained cricketing relations between the two nations, where the Indian board previously declined accepting trophies from him. Naqvi confirmed his inability to attend the highly anticipated match.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOHSIN NAQVI, ASIANGAMES, INDIAVSPAKISTAN, SPORTS, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360