ഹാമിൽട്ടൺ: ന്യൂസിലാൻഡിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ട്വന്റി-20 മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. അഞ്ച് മത്സരങ്ങളുടെ പരമ്പര 3-1ന് ഇന്ത്യ നേരത്തെ സ്വന്തമാക്കിയെങ്കിലും ഓക്ലൻഡിൽ ഏറ്റ കനത്ത പരാജയം ടീമിൽ ചില തന്ത്രപരമായ മാറ്റങ്ങൾ വരുത്താൻ മാനേജ്‌മെന്റിനെ പ്രേരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്.
ഇന്ന് ഹാമിൽട്ടണിലെ സെഡൺ പാർക്കിൽ നടക്കുന്ന മത്സരത്തിൽ മൂന്നാം നമ്പറിൽ ആരിറങ്ങുമെന്നതാണ് പ്രധാന ചോദ്യം. സഞ്ജു സാംസൺ, വൈഭവ് സൂര്യവംശി സ്‌ക്വാഡിൽ ഇല്ലാത്ത ശുഭ്മാൻ ഗിൽ എന്നിവരുടെ പേരാണ് ഉയർന്നുകേൾക്കുന്നത്. മത്സരത്തിന് മുന്നോടിയായുള്ള പ്രാക്ടീസിന് ഗിൽ ഇറങ്ങിയതാണ് സംശയങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത്.
തുടക്കത്തിൽ വിക്കറ്റ് നഷ്ടമായാൽ ഇന്നിംഗ്സ് അങ്കർ ചെയ്യാനും സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനും ഗില്ലിന് സാധിക്കും. എന്നാൽ മദ്ധ്യ ഓവറുകളിൽ സ്പിന്നർമാർക്കെതിരെ തകർത്തടിച്ച് റൺറേറ്റ് കൂട്ടാൻ സഞ്ജുവിന് കഴിയും. കഴിഞ്ഞ മത്സരത്തിലെ മികച്ച പ്രകടനമാണ് സൂര്യവംശിയുടെ പ്രതീക്ഷ.
36 ട്വന്റി-20 മത്സരങ്ങളിൽ നിന്ന് 138.60 സ്ട്രൈക്ക് റേറ്റുള്ള ഗിൽ ടീമിന് സ്ഥിരത നൽകുന്ന ബാറ്ററാണ്. എന്നാൽ സ്ഥിരതയുടെ കാര്യത്തിൽ സഞ്ജു ഗില്ലിനെ അപേക്ഷിച്ച് പുറകിലാണ്. അപ്പോഴും അവസാനമായി കളിച്ച മത്സരങ്ങളിലെ തകർപ്പൻ ഫോം സഞ്ജുവിനെ തുണച്ചേക്കുമെന്നാണ് പ്രതീക്ഷ.
സഞ്ജുവിന് ടീം മാനേജ്‌മെന്റിന്റെ ശക്തമായ പിന്തുണയുണ്ടെങ്കിലും ഈ പരമ്പരയിൽ തിളങ്ങാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. 67, 14, 18, 4 എന്നിങ്ങനെയാണ് ട്വന്റി-20 പരമ്പരയിലെ സഞ്ജുവിന്റെ സ്കോറുകൾ. മികച്ച ഫോമിലേക്ക് തിരിച്ചെത്താൻ സഞ്ജുവിന് ഒരു ചെറിയ ഇടവേള നൽകുന്നത് ഗുണം ചെയ്തേക്കുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ ഫൈനൽ ഇലവനിൽ സഞ്ജുവിന് പകരം വൈഭവ് സൂര്യവംശിയെ വീണ്ടും ഓപ്പണറായി ഇറക്കാനും സാദ്ധ്യത ഏറെയാണ്.
India is preparing for the fifth and final T20 match against New Zealand, having already secured the series 3-1. Following a recent heavy defeat, tactical changes are anticipated in the playing XI. The primary focus is on the batting order, specifically who will bat at number three or open. Shubman Gill, Sanju Samson, and Vaibhav Suryavanshi are key contenders, with Suryavanshi likely to replace Samson.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |