SignIn
Kerala Kaumudi Online
Thursday, 17 September 2026 1.56 PM IST

ആരോൺ ഫിഞ്ച് വിരമിച്ചു

aaron-finch

മെൽബൺ: ഓസ്‌ട്രേലിയയ്ക്ക് ആദ്യ ട്വന്റി ട്വന്റി ലോകകപ്പ് നേടിക്കൊടുത്ത നായകൻ ആരോൺ ഫിഞ്ച് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. 2015ൽ ഏകദിന ലോകകപ്പ് നേടിയ ഓസ്‌ട്രേലിയൻ ടീം അംഗവുമാണ് 36കാരനായ ഫിഞ്ച്. അന്താരാഷ്ട്ര ട്വന്റി ട്വന്റിയിലെ ഏറ്റവുമുയർന്ന വ്യക്തിഗത സ്‌കോറിന്റെ ഉടമയുമാണ്. 2021ൽ യു.എ.ഇയിൽ നടന്ന ട്വന്റി ട്വന്റി ലോകകപ്പിലാണ് ഫിഞ്ച് കംഗാരുക്കളെ കിരീടത്തിലേക്ക് നയിച്ചത്.

5 ടെസ്റ്റുകളിൽ നിന്ന് 278 റൺസും 146 ഏകദിനങ്ങളിൽ നിന്ന് 5406 റൺസും 103 ട്വന്റി ട്വന്റികളിൽ നിന്ന് 3120 റൺസും ഫിഞ്ച് നേടിയിട്ടുണ്ട്. ഓസ്‌ട്രേലിയയെ 76 ട്വന്റി ട്വന്റികളിലും 55 ഏകദിനങ്ങളിലും നയിച്ച ഫിഞ്ച് കഴിഞ്ഞ സെപ്തംബറിൽ ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു. 172 അന്താരാഷ്ട്ര ട്വന്റി 20യിലെ ഏറ്റവുമുയർന്ന വ്യക്തിഗത സ്‌കോർ ഫിഞ്ചിന്റെ പേരിലാണ്. 2018ൽ സിംബാബ്‌വെയ്‌ക്കെതിരേ 76 പന്തിൽ 172 റൺസാണ് ഫിഞ്ച് അടിച്ചെടുത്തത്. സ്വന്തം പേരിലുള്ള 153 റൺസിന്റെ റെക്കാഡാണ് അന്ന് ഫിഞ്ച് തിരുത്തിക്കുറിച്ചത്. അടുത്ത ട്വന്റി 20 ലോകകപ്പ് വരെ കളിക്കാനാവില്ലെന്ന് എനിക്കറിയാം. ഇപ്പോഴാണ് പടിയിറങ്ങാനുള്ള ശരിയായ സമയം. എന്നെ പിന്തുണച്ച എല്ലാ ആരാധകര്‍ക്കും നന്ദി. 2015, 2021 ലോകകപ്പ് വിജയങ്ങൾ എന്നും എന്റെ ഓർമകളിലുണ്ടാകും - ആരോൺ ഫിഞ്ച്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, AARONFINCH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360