
പാരീസ്: ഫ്രഞ്ച് ഓപ്പൺ ഗ്രാൻസ്ലാം ടെന്നീസ് ടൂർണമെന്റിൽ വീണ്ടും അട്ടിമറി. വനിതാ സിംഗിൾസിൽ ലോക ഒന്നാം നമ്പർ താരവും നിലവിലെ റണ്ണറപ്പുമായി ബെലറൂസ് താരം ആരീന സബലേങ്ക ക്വാർട്ടറിൽ പുറത്തായി. റഷ്യൻ താരം ഡയാന ഷ്‌നൈഡറാണ് ക്വാർട്ടറിൽ സബലേങ്കയെ അട്ടിമറിച്ച് സെമി ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. ആദ്യ സെറ്റ് നഷ്‌ടമാക്കിയ ശേഷമാണ് അടുത്ത രണ്ട് സെറ്റും സ്വന്തമാക്കി ഡയാന സബലേങ്കയെ വീഴ്‌ത്തിയത്. സ്കോർ: 3-6,7-5,6-0. ആദ്യമായാണ് ഡയാന ഒരു ഗ്ലാൻസ്ലാം ടൂർണമെന്റിന്റെ ഫൈനലിൽ എത്തുന്നത്. താരത്തിന്റെ കന്നി ഗ്രാൻസ്ലാം ക്വാർട്ടറാണ് ഡയാന പാരീസിൽ സബലങ്കയ്ക്ക് എതിരെ കളിച്ചത്. ഇന്ന് നടക്കുന്ന സെമിയിൽ പോളിഷ് താരം മജ ചാല്വിൻസ്കയാണ് ഡയാനയുടെ എതിരാളി.
മറ്റൊരു സെമിയിൽ ഉക്രൈൻ താരം മാർത കോസ്റ്ര്യൂക്കും റഷ്യയുടെ മിറ ആൻഡ്രീവയും ഏറ്റുമുട്ടും.
പുരുഷ സിംഗിൾസിൽ ലോക മൂന്നാം നമ്പർ താരം ജർമ്മനിയുടെ അലക്സാണ്ടർ സ്വരേവ് സെമിയിലെത്തി. സ്പാനിഷ് താരം റാഫേൽ ജോഡറിനെ ക്വാർട്ടറിൽ വീഴ്‌ത്തിയാണ് സ്വെരേവ് സെമിയിൽ കടന്നത്. സ്കോർ: 7-6,6-1,6-3.
നേരത്തേ സാക്ഷാൽ നൊവാക്ക് ജോക്കോവിച്ചിനെ വീഴ്‌ത്തിയ ബ്രസീലിയൻ താരം ജാവോ ഫോൺസെക്കയെ ക്വാർട്ടറിൽ കീഴടക്കി ചെക്കിന്റെ ജാക്കൂബ് മെൻസിക്കും സെമിയിലെത്തി. സ്കോർ: 6-4,6-3,7-6.
ബാലാജി സഖ്യം പുറത്ത്
പുരുഷ ഡബിൾസിൽ വിസ്മയക്കുതിപ്പ് നടത്തുകയായിരുന്ന ഇന്ത്യയുടെ എൻ. ശ്രീറാം ബാലാജി-ബ്രസീലിന്റെ മാർസെലോ ഡെമോളിനർ സഖ്യം ക്വാർട്ടറിൽ പുറത്തായി.
രണ്ടാം സീഡ് ബ്രിട്ടീഷ് ഫിന്നിഷ് ജോഡി ഹെൻറി പാറ്റേൻ- ഹാരി ഹെലിയോവാറ സഖ്യത്തോട് നേരിട്ടുള്ള സെറ്റുകളിലായിരുന്നു ഇന്തോ- ബ്രസീലിയൻ സഖ്യത്തിന്റെ തോൽവി. സ്കോർ: 6-3,6-4
ബാലാജി കരിയറിൽ ആദ്യമായാണ് ഒരു ഗ്രാൻസ്ലാം ക്വാർട്ടറിൽ കളിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |