കോപ്പൻഹേഗൻ: യുക്രൈനെതിരായ ലോകകപ്പ് സന്നാഹ മത്സരത്തിനിടെ കുഴഞ്ഞു വീണ ഡെൻമാർക്ക് താരം ക്രിസ്റ്റ്യൻ എറിക്‌സൺ ആശുപത്രി വിട്ടു. താരത്തിന്റെ ആരോഗ്യനില തൃപ്തികരണമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
വെസ്‌ലിക്ക് പകരം എഡേഴ്സൺ
ന്യൂയോർക്ക്: പരിക്കിനെ തുടർന്ന് ബ്രസീലിന്റെ ലോകകപ്പ് ടീമിൽ നിന്ന് പുറത്തായ റൈറ്റ് ബാക്ക് വെസ്‌ലിക്ക് പകരം മിഡ്‌ഫീൽഡർ എഡേഴ്‌സണെ കോച്ച് കാർലോ ആൻസലോട്ടി ടീമിൽ ഉൾപ്പെടുത്തി. ഈജിപ്തിനെതിരായ ബ്രസീലിന്രെ ലോകകപ്പ് സന്നാഹ മത്സരത്തിനിടെയാണ് വെസ്‌ലിയുടെ ഇടത്തേ കാലിന് പരിക്കേറ്റത്. മത്സരത്തിൽ ബ്രസീൽ 2-1ന് ജയിച്ചിരുന്നു. ടീം വിടുന്ന ബ്രസീലിയൻ ഇതിഹാസം കസെമിറോയ്ക്ക് പകരക്കാരനായി ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിഗണിക്കുന്ന താരമാണ് എഡേഴ്സൺ.
അർജന്റീന നാളെ
ഐസ്ലാൻഡിനെനേരിടും
ന്യൂയോർക്ക്: ലോകകപ്പിന് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരത്തിൽ അർജന്റീന നാളെ ഐസ്ലാൻഡിനെ നേരിടും.
ഇന്ത്യൻ സമയം നാളെ വെളുപ്പിന് 6.30 മുതലാണ് മത്സരം. കഴിഞ്ഞ ദിവസം നടന്ന സന്നാഹ മത്സരത്തിൽഅർജന്റീന 2-0ത്തിന് ഹോണ്ടുറാസിനെ തോൽപ്പിച്ചിരുന്നു.
ക്രൊയേഷ്യയ്ക്കും കൊളംബിയയ്ക്കും ജയം
ന്യൂയോർക്ക്: ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരങ്ങളിൽ ക്രൊയേഷ്യ 2-1ന് സ്ലൊവേനിയയേയും കൊളംബിയ 2-0ത്തിന് ജോർദാനേയും തോൽപ്പിച്ചു.
ഇന്ത്യ വീണ്ടും തജികിസ്ഥാനെതിരെ
ഹിസോർ: അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ പോരാട്ടത്തിൽ ഇന്ത്യ ഇന്ന് വീണ്ടും തജികിസ്ഥാനെ നേരിടും. രാത്രി 8.30 മുതൽ തജികിസ്ഥാനിലെ ഹിസോറിലാണ് മത്സരം. കഴിഞ്ഞ 5ന് നടന്ന മത്സരത്തിൽ ഇന്ത്യ 1-3ന് തജികിസ്ഥാനോട് തോറ്റിരുന്നു. അവസാനം കളിച്ച മൂന്ന് സൗഹൃദ മത്സരങ്ങളിലും തോറ്രതോടെ നിലവിൽ ഫിഫ റാങ്കിംഗിൽ 139-ാംസ്ഥാനത്തേയ്ക്ക് വീണിരിക്കുകയാണ് ഇന്ത്യൻ ടീം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |