SignIn
Kerala Kaumudi Online
Tuesday, 09 June 2026 8.31 AM IST

മുഖ്യമന്ത്രി വിജയ്‌ക്ക് പ്രഗ്‌നാനന്ദയുടെ ചെക്ക്

s

ചെ​ന്നൈ​:​ ​നോ​ർ​വെ​ ​ചെ​സ് ​ടൂ​ർ​ണ​മെ​ന്റി​ൽ​ ​ചാ​മ്പ്യ​നാ​കു​ന്ന​ ​ആ​ദ്യ​ ​ഇ​ന്ത്യ​ൻ​ ​താ​രം​ ​ആ​ർ.​ ​പ്ര​ഗ്‌​നാ​ന​ന്ദ​യ്ക്ക് ​ത​മി​ഴ്നാ​ടി​ന്റെ​ ​ആ​ദ​ര​മാ​യി​ 50​ ​ല​ക്ഷം​ ​രൂപ​ ​ന​ൽ​കി​ ​മു​ഖ്യ​മ​ന്ത്രി​ ​വി​ജ​യ്.​ ​ചെ​ന്നൈ​യി​ൽ​ ​ത​രി​ച്ചെ​ത്ത​ിയ​ ​പ്ര​ഗ്‌​നാ​ന​ന്ദ​ ​എ​യ​ർ​പോ​ർ​ട്ടി​ൽ​ ​നി​ന്ന് ​നേ​രെ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ഓ​ഫീ​സി​ലെ​ത്തി​യാ​ണ് ​വി​ജ​യ്‌​യു​മാ​യി​ ​കൂ​ടി​ക്കാ​ഴ്‌​ച​ ​ന​ട​ത്തി​യ​ത്.​ ​പ്ര​ഗ്ഗി​ന്റെ​ ​മാ​താ​പി​താ​ക്ക​ളും​ ​ത​മി​ഴ്നാ​ട് ​കാ​യി​ക​ ​മ​ന്ത്രി​ ​ആ​ധ​വ് ​അ​ർ​ജു​ന​യും​ ​കൂ​ടി​ക്കാ​ഴ്‌​ച​യി​ൽ​ ​പ​ങ്കെ​ടു​ത്തു.
കൂ​ടി​ക്കാ​ഴ്‌​ച​യ്‌​ക്കി​ടെ​ ​ചെ​സ് ​ബോ​ർ​ഡി​ന് ​മു​ന്നി​ൽ​ ​ഒ​രു​ ​കൈ​നോ​ക്കി​യാ​ലോ​യെ​ന്ന​ ​വി​ജ​യ്‌​യു​ടെ​ ​സ്നേ​ഹ​ത്തോ​ടെ​യു​ള്ള​ ​വെ​ല്ലു​വി​ളി​ ​പ്ര​ഗ്ഗ് ​സ്വീ​ക​രി​ച്ച​തോ​ടെ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ഓ​ഫീ​സ് ​മ​നോ​ഹ​ര​മാ​യൊ​രു​ ​സൗ​ഹൃ​ദ​ ​ചെ​സ് ​മ​ത്സ​ര​ത്തി​ന് ​വേ​ദി​യാ​യി.​ ​ഏ​താ​നും​ ​നീ​ക്ക​ങ്ങ​ൾ​ ​കൊ​ണ്ട് ​ത​ന്നെ​ ​മു​ഖ്യ​മ​ന്ത്രി​യ്ക്ക് ​പ്ര​ഗ്ഗി​നോ​ട് ​പ​രാ​ജ​യം​ ​സ​മ്മ​തി​ക്കേ​ണ്ടി​ ​വ​ന്നു.​ ​പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും​ ​പൊ​ട്ടി​ച്ച​ി​രി​ച്ചും​ ​കൈ​യ​ടി​ച്ചും​ ​വി​ജ​യ് ​പ്ര​ഗ്ഗി​നെ​ ​അ​ഭി​ന​ന്ദി​ച്ചു.​ ​വി​ജ​യ്‌​യും​ ​പ്ര​ഗ്ഗും​ ​ചെ​സ് ​ക​ളി​ക്കു​ന്ന​ ​വീ​ഡി​യോ​ ​നി​മി​ഷ​ ​നേ​രം​ ​കൊ​ണ്ട് ​സാ​മൂ​ഹ്യ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​വൈ​റ​ലാ​യി.​ ​ഓ​സ്‌​ലോ​യി​ൽ​ ​ന​ട​ന്ന​ ​നോ​ർ​വേ​ ​ചെ​സ് ​ടൂ​ർ​ണ​മെ​ന്റി​ന്റെ​ ​അ​വ​സാ​ന​ ​റൗ​ണ്ടി​ൽ​ ​ജ​ർ​മ​നി​യു​ടെ​ ​വി​ൻ​സെ​ന്റ് ​കീ​മ​റെ​ ​പ​രാ​ജ​യ​പ്പെ​ടു​ത്തി​ 18​ ​പോ​യി​ന്റു​ക​ൾ​ ​നേ​ടി​യാ​യാ​ണ് 20​കാ​ര​നാ​യ​ ​ഇ​ന്ത്യ​ൻ​ ​ഗ്രാ​ൻ​ഡ്മാ​സ്റ്റ​ർ​ ​പ്ര​ഗ്ഗ് ​ച​രി​ത്ര​ ​നേ​ട്ട​ത്തി​ലെ​ത്തി​യ​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360