SignIn
Kerala Kaumudi Online
Sunday, 14 June 2026 6.47 AM IST

അക്കൗണ്ട് തുറന്ന് കാനഡ

d

ടൊ​റാ​ന്റോ​:​ ​ഗ്രൂ​പ്പ് ​ബി​യി​ൽ കാനഡ-​ ​ബോ​സ്‌​നി​യ​ ​ആ​ൻ​ഡ് ​ഹെ​ഴ്സ​‌​ഗോ​വി​ന​ മത്സരത്തിലെ 5 പ്രധാന പോയിന്റുകൾ​ ​
1 അ​ക്കൗ​ണ്ട് ​
തു​റ​ന്ന് ​കാ​നഡ

​ബോസ്നിയക്കെതി​രെ​ 1​-1​ന് ​സ​മ​നി​ല​യി​ൽ​ ​പി​രി​ഞ്ഞ​ ​കാ​ന​ഡ​ ​ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി​ ​ലോ​ക​ക​പ്പി​ൽ​ ​പോ​യി​ന്റ് ​നേ​ടി.​ ​ഇ​തി​ന് ​മു​മ്പ് ​ര​ണ്ട് ​ലോ​ക​ക​പ്പി​ൽ​ ​ക​ളി​ച്ചി​ട്ടു​ണ്ട് ​കാ​ന​ഡ.​ ​എ​ന്നാ​ൽ​ ​ര​ണ്ട് ​ലോ​ക​ക​പ്പു​ക​ളി​ലും​ ​ക​ളി​ച്ച​ ​ആ​റ് ​ക​ളി​ക​ളി​ലും​ ​അ​വ​ർ​ ​തോ​റ്റു.​ ​ഗ്രൂ​പ്പ് ​ബി​യി​ൽ​ ​കാ​ന​ഡ​യ്ക്കും​ ​ബോ​സ്‌​നി​യ​യ്ക്കും​ ​ഓ​രോ​ ​പോ​യി​ന്റ് ​വീ​ത​മു​ണ്ട്.

2.​ഗ​തി​ക്കെ​തി​രെ​ ​ബോ​സ്‌​നിയ
കാ​ന​ഡ​യാ​ണ് ​കൂ​ടു​ത​ൽ​ ​ആ​ക്ര​മ​ണ​ങ്ങ​ൾ​ ​ന​ട​ത്തി​യ​തെ​ങ്കി​ലും​ ​ക​ളി​യു​ടെ​ ​ഗ​തി​ക്കെ​തി​രെ​ 21​-ാം​ ​മി​നി​ട്ടി​ൽ​ ​ജോ​വോ​ ​ലു​കി​ക്ക് ​ഹെ​ഡ്ഡ​റി​ലൂ​ടെ​ ​ബോ​സ്നി​യ​യ്ക്ക് ​ലീ​ഡ് ​സ​മ്മാ​നി​ച്ചു.
3.​ ​സൂ​പ്പ​ർ​ ​സ​ബ്
ഗോ​ൾ​ ​വ​ഴ​ങ്ങി​യി​ട്ടും​ ​ഒ​ന്നി​ന് ​പി​റ​കേ​ ​ഒ​ന്നാ​യി​ ​കാ​ന​ഡ​ ​നി​ര​വ​ധി​ ​മു​ന്നേ​റ്റ​ങ്ങ​ൾ​ ​ന​ട​ത്തി​യെ​ങ്കി​ലും​ ​അ​വ​ർ​ക്ക് ​ല​ക്ഷ്യം​ ​കാ​ണാ​നാ​യി​രു​ന്നി​ല്ല.​ ​തു​ട​ർ​ന്നാ​ണ് ​ടാ​ലി​ ​ഒ​ലി​വെ​സ്സി​ക്ക് ​പ​ക​രം​ 76​-ാം​ ​മി​നി​ട്ടി​ൽ​ ​കോ​ച്ച് ​ജെ​സ്സെ​ ​മാ​ർ​ഷ് ​കൈ​ൽ​ ​ലാ​റി​നെ​ ​ക​ള​ത്തി​ലി​റ​ക്കി​യ​ത്.​ ​ക​ള​ത്തി​ലെ​ത്തി​ 121​ ​സെ​ക്ക​ൻ​ഡി​നു​ള്ളി​ൽ​ ​ലാ​റി​ൻ​ ​കാ​ന​ഡ​യു​ടെ​ ​സ​മ​നി​ല​ ​ഗോ​ൾ​ ​നേ​ടി.

4.​ടാ​ക്റ്റി​ക്ക​ൽ​ ​ബ്ലി​ല്ല്യ​ൻ​സ്
ഹൈ​പ്ര​സ് ​ഗെ​യി​മു​മാ​യി​ ​ക​ളി​യു​ല​ട​ ​നീ​ളം​ ​ആ​ധി​പ​ത്യം​ ​പു​ല​ർ​ത്താ​ൻ​ ​കാ​ന​ഡ​യ്ക്കാ​യി.​ ​താ​ര​ത​മ്യേ​ന​ ​ഉ​യ​രം​ ​കൂ​ടി​യ​ ​ബോ​സ്നി​യ​ൻ​ ​താ​ര​ങ്ങ​ൾ​ക്കെ​തി​രെ​ ​ഒ​ത്തി​ണ​ക്ക​ത്തോ​ടെ​ ​ക​ളി​ച്ച് ​എ​ല്ലാ​മേ​ഖ​ല​യി​ലും​ ​മു​ൻ​തൂ​ക്കം​ ​നേ​ടാ​ൻ​ ​കാ​ന​ഡ​യ്ക്കാ​യി,

5.​ ​ജ​സ്റ്റ് ​മി​സ്
ര​ണ്ട് ​ത​വ​ണ​ ​കാ​ന​ഡ​യു​ടെ​ ​ഷോ​ട്ടു​ക​ൾ​ ​ബോ​സ്നി​യ​ൻ​ ​ഗോ​ളി​യെ​ ​ക​ട​ന്നെ​ങ്കി​ലും​ ​പ്ര​തി​രോ​ധ​ ​താ​ര​ങ്ങ​ളു​ടെ​ ​ഗോ​ൾ​ ​ലൈ​ൻ​ ​സേ​വു​ക​ൾ​ ​ആ​തി​ഥേ​യ​ർ​ക്ക് ​തി​രി​ച്ച​ടി​യാ​യി.​ 54​-ാം​ ​മി​നി​ട്ടി​ൽ​ ​കാ​ന​ഡ​യു​ടെ​ ​റി​ച്ചി​ ​ലാ​റെ​യെ​യു​ടെ​ ​ഷോ​ട്ട് ​ക്രോ​സ് ​ബാ​റി​ൽ​ ​ത​ട്ടി​ത്തെ​റി​ച്ചു.

ജോറാക്കാൻ ജർമ്മനി

ഹൂസ്റ്റൺ: 2014ൽ ചാമ്പ്യന്മാരായ ശേഷം കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും ആദ്യ റൗണ്ടിൽ പുറത്തായി ആരാധകരെ ഞെട്ടിച്ച ജർമ്മനി പ്രതാപകാലം തിരിച്ചു പിടിക്കാനാണ് ഇത്തവണ ബൂട്ടുകെട്ടുന്നത്. ഗ്രൂപ്പ് ഇയിൽ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ ജർമ്മനി ഇന്ന് ലോകകപ്പിലെ കന്നിക്കാരായ കുറസോവയെ നേരിടും. ഇന്ത്യൻ സമയം രാത്രി 10.30 മുതലാണ് മത്സരം.

ലോക റാങ്കിംഗിലെ പത്താം സ്ഥാനക്കാരായ ജർമ്മനിയും 82-ാമതുള്ള കുറസാവോയുമായുള്ള പോരാട്ടം ഏകപക്ഷീയമാകുമെന്ന് വിലയിരുത്തലുകളുണ്ടെങ്കിലും യോഗ്യതാ റൗണ്ടിൽ പല വമ്പന്മാരയും വീഴ്ത്തിയെത്തുന്ന കുറസോവയെ അങ്ങനെ എഴുതി തള്ളാനാകില്ല.

പ്രമുഖ പരിശീലകൻ ഡിക്ക് അഡ്വക്കാറ്റിന്റെ ശിക്ഷണത്തിൽ അട്ടിമറിയാണ് കുറസാവോ ലക്ഷ്യം വയ്ക്കുന്നത്.

വിരമിച്ച വെറ്റ്‌റൻ ഇതിഹാസ ഗോൾ കീപ്പർ മാനുവൽ ന്യൂയിർ തിരിച്ചെത്തിയതാണ് ജർമ്മൻ ടീമിലെ വിശേഷം. ലോകകപ്പിൽ ന്യൂയിർ തന്നെയായിരിക്കും ജർമ്മനിയുടെ ഒന്നാം നമ്പർ ഗോൾ കീപ്പറെന്ന് കോച്ച് നഗെൽസ്‌മാൻ അറിയിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, 20 20
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360