SignIn
Kerala Kaumudi Online
Sunday, 14 June 2026 6.47 AM IST

വെൽക്കം ടു യു.എസ്.എ

s

ലോ​സ് ​ഏ​ഞ്ച​ൽ​സ്:​ ​പ​രാ​ഗ്വേ​യെ​ ​പ​റ​പ്പി​ച്ച് ​ഇ​ത്ത​വ​ണ​ത്തെ​ ​ഫി​ഫ​ ​ലോ​ക​ക​പ്പി​ൽ​ ​ഗം​ഭീ​ര​ ​തു​ട​ക്ക​മാ​ണ് ​ആ​തി​ഥേ​യ​രാ​യ​ ​യു.​എ​സ്.​എ​ ​സ്വ​ന്ത​മാ​ക്കി​യ​ത്.​ ​ലോ​സ് ​ഏ​ഞ്ച​ൽ​സി​ലെ​ ​ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങു​ക​ൾ​ക്ക് ​ശേ​ഷം​ ​ന​ട​ന്ന​ 4​-1​ന്റെ​ ​ജ​യം​ ​നേ​ടി​യ​ ​പോ​രാ​ട്ട​ത്തി​ൽ​ ​സ​മ​സ്ഥ​മേ​ഖ​ല​യി​ലും​ ​ആ​തി​ഥേ​യ​ർ​ക്ക് ​പ​രാ​ഗ്വേയ്ക്ക് ​മേ​ൽ​ ​ആ​ധി​പ​ത്യം​ ​പു​ല​ർ​ത്താ​നാ​യി.​ ​ഫൊ​ളാ​രി​ൻ​ ​ബാ​ലോ​ഗ​ൻ​ ​ഇ​ര​ട്ട​ഗോ​ളു​മാ​യി​ ​ക​ളം​ ​നി​റ​ഞ്ഞ​ ​മ​ത്സ​ര​ത്തി​ന്റെ​ ​ര​ണ്ടാം​ ​പ​കു​തി​യു​ടെ​ ​അ​ധി​ക​സ​മ​യ​ത്ത് ​ജി​യോ​വാ​നി​ ​റെ​യ്‌​ന​യും​ ​യു.​എ​സ്.​എ​യ്ക്കാ​യി​ ​ല​ക്ഷ്യം​ ​ക​ണ്ടു.​ 28​-ാം​ ​മി​നി​ട്ടി​ൽ​ ​ബാലോ​ഗ​ൻ​ ​പ​ന്ത് ​വ​ല​യി​ലെ​ത്തി​ച്ചെ​ങ്കി​ലും​ ​റ​ഫ​റി​ ​ഓ​ഫ്സൈ​ഡ് ​വി​ധി​ച്ചു.​ ​അ​ല്ലെ​ങ്കി​ൽ​ ​താ​ര​ത്തി​ന് ​ഹാ​ട്രി​ക്ക് ​തി​ക​യ്‌​ക്കാ​മാ​യി​രു​ന്നു.
7​-ാം​ ​മി​നി​ട്ടി​ൽ​ ​പ​രാ​ഗ്വേയു​ടെ​ ​ഡാ​മി​യ​ൻ​ ​ബോ​ബാ​ദി​ല്ല​യു​ടെ​ ​പി​ഴ​വി​ൽ​ ​പി​റ​ന്ന​ ​സെ​ൽ​ഫ് ​ഗോ​ളി​ലൂ​ടെ​യാ​ണ് ​യു.​എ​സ്.​എ​ ​ഗോ​ൾ​ ​അ​ക്കൗ​ണ്ട് ​തു​റ​ന്ന​ത്.​ ​ടാ​ർ​ജ​റ്റി​ലേ​ക്കു​ള്ള​ ​ഷോ​ട്ടി​ലും​ ​പാ​സിം​ഗി​ലും​ ​പൊ​സ​ഷ​നി​ലു​മെ​ല്ലാം​ ​യു.​എ​സ്.​എ​ ​ഏ​റെ​ ​മു​ന്നി​ലാ​യി​രു​ന്നു.

ഗോൾ ഗോൾ

7​-ാം​ ​മി​നി​ട്ട് ​- സെ​ൽ​ഫ​ടി​ച്ച​ ​ബോ​ബാ​ദി​ല്ല.​​​ ​മ​ദ്ധ്യ​നി​ര​യി​ലൂ​ടെ​ ​മി​ക​ച്ച​ ​നീ​ക്കം​ ​ന​ട​ത്തി​യെ​ത്തി​യ​ ​വെ​സ്റ്റ​ൻ​ ​മ​കി​നീ​ ​ബോ​ക്സി​ന​രി​കെ​ ​പ​ന്ത് ​ഇ​ട​ത​ഭാ​ഗ​ത്തു​ള്ള​ ​യു.​എ​സ് ​നാ​യ​ക​ൻ​ ​ക്രി​സ്‌റ്റ്യ​ൻ​ ​പു​ലി​സി​ച്ചി​ന് ​മ​റി​ച്ചു.​ ​ബോ​ക്സി​ലേ​ക്ക് ​ക​യ​റി​യ​ ​പു​ലി​സി​ച്ച് ​പ​ന്ത് ​വീ​ണ്ടും​ ​മ​കി​നീ​യ്ക്ക് ​കൈ​മാ​റി.​ ​മ​കി​നീ​​ ​ത​ട്ടി​യ​ ​പ​ന്ത് ​ബോ​ബാ​ദി​ല്ല​യു​ടെ​ ​കാ​ലിൽ​ ​കൊ​ണ്ട് ​പ​രാ​ഗ്വേ​ ​വ​ല​കു​ലു​ക്കു​ക​യാ​യി​രു​ന്നു.
31​-ാം​മി​നി​ട്ട്-​ ​ബാ​ലോ​ഗ​ൻ​ ​വ​ക.​ ​ഇ​ട​തു​വിം​ഗി​ലൂ​ടെ​ ​പ​ന്തു​മാ​യി​ ​ബോ​ക്സി​ലേ​ക്ക് ​ക​യ​റി​ ​പു​ലി​സി​ച്ച് ​ന​ൽ​കി​യ​ ​നി​ലം​ ​പ​റ്രെ​യു​ള്ള​ ​ക്രോ​സ് ​ബാ​ലോ​ഗ​ൻ​ ​പി​ഴ​വി​ല്ലാ​തെ​ ​മ​നോ​ഹ​ര​മാ​യ​ ​വ​ല​ങ്കാ​ല​ൻ​ ​ഷോ​ട്ടി​ലൂ​ടെ​ ​വ​ല​യ്‌​ക്ക് ​അ​ക​ത്താ​ക്കി.
45​+5​:​ ​വീ​ണ്ടും​ ​ബാ​ലോ​ഗ​ൻ.​ ​ഇ​ട​വേ​ള​യ്ക്ക് ​തൊ​ട്ടു​മു​ൻ​പ് ​ബാ​ലോ​ഗ​ൻ​ ​യു.​എ​സി​ന്റെ​ ​ലീ​ഡു​യ​ർ​ത്തി.​ ​മാ​ലി​ക് ​ടാ​ൽ​മാ​ൻ​ ​ന​ൽ​കി​യ​ ​ത്രൂ​ ​പാ​സു​മാ​യി​ ​ബോ​ക്സി​ലേ​ക്ക് ​ക​യ​റി​യ​ ​ബാ​ലോ​ഗ​ൻ​ ​ര​ണ്ട് ​പ​രാ​ഗ്വേൻ​ ​ഡി​ഫ​ൻ​ഡ​ർ​മാ​രെ​യും​ ​ഗോ​ളി​യേ​യും​ ​ക​ബ​ളി​പ്പി​ച്ച് ​ഇ​ട​ങ്കാ​ല​ൻ​ ​ഷോ​ട്ടി​ലൂ​ടെ​ ​പ​ന്ത് ​വ​ല​യി​ൽ​ ​എ​ത്തി​ച്ചു.
73​-ാം​ ​മി​നി​ട്ട്:​ ​പ​ക​ര​ക്കാ​ര​നാ​യി​ ​എ​ത്തി​ ​അ​ധി​കം​ ​വൈ​കാ​തെ​ ​മൗ​റീ​ഷ്യോ​ ​പ​രാ​ഗ്വേ​യു​ടെ​ ​ആ​ശ്വാ​സ​ഗോ​ൾ​ ​നേ​ടു​ന്നു.​ ​ലോം​ഗ് ​ബോ​ൾ​ ​പി​ടി​ച്ചെ​ടു​ത്ത് ​ജൂ​ലി​യോ​ ​എ​ൻ​സി​സോ​ ​ന​ൽ​കി​യ​പാ​സാ​ണ് ​മൗ​റീ​ഷ്യോ​ ​ഗോ​ളാ​ക്കി​യ​ത്.
90​+8​-​ ​ലോം​ഗ് ​വി​സി​ലി​ന് ​തൊ​ട്ടു​മു​ൻ​പ് ​റെ​യ്ന​യി​ലൂ​ടെ​ ​യു.​എ​സ് ​ലീ​ഡ​യു​യ​ർ​ത്തി.​ ​അ​ല​ക്സ് ​ഫ്രീ​മാ​ൻ​ ​ന​ൽ​കി​യ​ ​പാ​സു​മാ​യി​ ​ബോ​ക്സി​ന​ക​ത്തേ​ക്ക് ​ക​യ​റി​യ​ ​റെ​യ്ന​ ​വ​ല​തു​കാ​ൽ​ ​കൊ​ണ്ട് ​തൊ​ടു​ത്ത​ ​ഷോ​ട്ടി​നും​ ​പ​രാ​ഗ്വെ​ ​ഗോ​ളി​ ​ഓ​ർ​ലാ​ണ്ടോ​ ​ഗി​ല്ലി​ന് ​മ​റു​പ​ടി​യു​ണ്ടാ​യി​ല്ല,​

4-1- ഒരു ലോകകപ്പ് മത്സരത്തിൽ ആദ്യമായാണ് യു.എസ്.എ നാല് ഗോൾ നേടുന്നത്. ലോകകപ്പിൽ യു.എസ്.എയുടെ ഏറ്റവും വലിയ വിജയവും ഇതു തന്നെ,

2- ഒരു ലോകകപ്പ് മത്സരത്തിൽ രണ്ട് ഗോളുകൾ നേടുന്ന രണ്ടാമത്തെ യു.എസ്താരമാണ്ബാലോഗൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, 20 20
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360