
നഗോയ: അംഗപരിമിതരുടെ ഏഷ്യൻ ഗെയിംസിന് ജപ്പാനിലെ അയ്ചി നഗോയയിൽ തുടക്കം.ഒരുമാസം മുമ്പ് ഏഷ്യൻ ഗെയിംസ് നടന്ന അതേവേദിയിയിലാണ് പാരാ ഗെയിംസും നടക്കുന്നത്. ഇന്നലെ നടന്ന വർണാഭമായ ഉദ്ഘാടനചച്ചടങ്ങിലെ മാർച്ച് പാസ്റ്റിൽ പാരാ ഒളിമ്പിക്സ് മെഡലിസ്റ്റുകളായ അത്ലറ്റ് സിമ്രാൻ ശർമ്മയും ബാഡ്മിന്റൺ താരം പ്രമോദ് സാവന്തും ചേർന്നാണ് ഇന്ത്യൻ പതാകയേന്തിയത്.സിന്ധു നദീതട സംസ്കാരത്തിന്റെ ചിത്രീകരണങ്ങൾ നിറഞ്ഞ പ്രത്യേക വസ്ത്രം ധരിച്ചാണ് ഇന്ത്യൻ താരങ്ങൾ മാർച്ച് പാസ്റ്റിൽ പങ്കെടുത്തത്.
45രാജ്യങ്ങളിൽ നിന്നായി 3000ത്തിലധികം പാരാ കായിക താരങ്ങൾ ഗെയിംസിൽ പങ്കെടുക്കുന്നുണ്ട്. 281 അംഗ സംഘത്തെയാണ് ഇന്ത്യ നഗോയയിലേക്ക് നിയോഗിച്ചിരിക്കുന്നത്. ഇതിൽ 168കായിക താരങ്ങൾ. 112 പുരുഷ കായിക താരങ്ങളും 56 വനിതകളും. പരിശീലകരും ഒഫിഷ്യൽസുമായി 113 പേരും ഇന്ത്യൻ സംഘത്തിലുണ്ട്. പല ഇനങ്ങളിലും ആദ്യ റൗണ്ട് മത്സരങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ആരംഭിച്ചിരുന്നു. ഈമാസം 24നാണ് ഗെയിംസ് സമാപിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |