
ന്യൂഡൽഹി : ദീർഘനാളായി ആശുപത്രിയിലായിരുന്ന മുൻ അഫ്ഗാൻ ക്രിക്കറ്റർ ഷപോർസദ്രാൻ അന്തരിച്ചു.39-ാം ജനമദിനത്തലേന്നാണ് മരണം. രോഗ പ്രതിരോധശേഷിയെ സാരമായി ബാധിക്കുന്ന ഹീമോഫാഗോസൈറ്റിക്ക് ലിംഫോഹിസ്റ്റിയോസൈറ്റോസിസ് എന്ന രോഗം ബാധിച്ച് നോയ്ഡയിലെ ആശുപത്രിയിലായിരുന്നു സദ്രാൻ.
2009 മുതൽ 2020 വരെ അഫ്ഗാനിസ്ഥാനുവേണ്ടി കളിച്ച താരമാണ് സദ്രാൻ. പേസ് ബൗളറായിരുന്ന സദ്രാൻ 44 ഏകദിനങ്ങളിലും 36 ട്വന്റി-20കളിലും അഫ്ഗാൻ കുപ്പായമണിഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |