SignIn
Kerala Kaumudi Online
Sunday, 06 September 2026 11.37 PM IST

തിരുവനന്തപുരത്തിന്റേയും കപ്പ്

kcl

തൃശൂർ ടൈറ്റാൻസ് ടീമുടമ തിരുവനന്തപുരം സ്വദേശി സജ്ജാദ് സേട്ട്

തിരുവനന്തപുരം : ടീമിന്റെ പേര് തൃശൂർ ടൈറ്റാൻസ് എന്നാണെങ്കിലും കെ.സി.എല്ലിലെ കിരീടനേട്ടത്തിൽ തലസ്ഥാന നഗരത്തിനും അഭിമാനിക്കാം. കാരണം ടൈറ്റാൻസിന്റെ ടീമുടമകൾ തിരുവനന്തപുരത്തുകാരായ സജ്ജാദ് സേട്ടും സഹോദരങ്ങളും മാതാവുമാണ്. ജവഹർ നഗറിൽ ജനിച്ചുവളർച്ച സജ്ജാദ് നഗരത്തിലെ ബിസിനസ് പ്രമുഖരിൽ മുൻനിരയിലാണിന്ന്. കയറ്റുമതി ബ്രാൻഡായ ഫിനെസ് ഗ്രൂപ്പിന്റേയും ഹോട്ടൽ ഡി ടൂറിന്റെയും ഉടമയായ സജ്ജാദിന് ചെറുപ്പം മുതൽ ക്രിക്കറ്റ് ലഹരിയായിരുന്നു.

എ ഡിവിഷൻ വരെ ക്രിക്കറ്റ് കളിച്ചിരുന്ന സജ്ജാദ് പിന്നീട് ബിസിനസ് രംഗത്തേക്ക് മാറിയപ്പോഴും ക്രിക്കറ്റിനോടുള്ള ബന്ധം വിച്ഛേദിച്ചില്ല. തന്നോടൊപ്പം കളിച്ചിരുന്നവരും അല്ലാത്തവരുമായ മുൻകാല കളിക്കാർക്കൊപ്പം വെറ്ററൻസ് ടീമുണ്ടാക്കി കളി തുടർന്നു. ജില്ലാ ഡിവിഷനിലെയും ക്ളബ് ഉടമയാണ്. കെ.സി.എൽ തുടങ്ങിയപ്പോൾ ഒരു ടീമിനെ സ്വന്തമാക്കാൻ പ്രേരിപ്പിച്ചത് ക്രിക്കറ്റിനോടുള്ള ഇഷ്ടവും വളർന്നുവരുന്ന താരങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നആഗ്രഹവുമാണെന്ന് സജ്ജാദ് കേരള കൗമുദിയോട് പറഞ്ഞു.മൂന്ന് സീസണി​ലും ചെറുപ്പക്കാർക്കാണ് കൂടുതൽ അവസരം നൽകി​യത്. കഴി​ഞ്ഞ തവണ ടൈറ്റാൻസ് കൊണ്ടുവന്ന സി​ബി​ൻ ഗി​രീഷ് ഇക്കുറി​ ഏറ്റവും വി​ലേയറി​യ താരമായപ്പോൾ ഏറ്റവും സന്തോഷി​ച്ചത് താനാണെന്നും സജ്ജാദ് പറയുന്നു.

തലസ്ഥാനത്തും ആഘോഷം

ടൈറ്റാൻസ് ടീമി​ന്റെ വി​ജയാഘോഷം തൃശൂരി​നാെപ്പം തി​രുവനന്തപുരത്തും നടത്താനാണ് തീരുമാനമെന്ന് സജ്ജാദ് സേട്ട് റഞ്ഞു. ഈ ആഴ്ചയി​ലാകും വി​ജയാഘോഷം. ടൈറ്റാൻസി​ന്റെ ഉടമകൾ മാത്രമല്ല പ്രധാനതാരങ്ങളായ അഹമ്മദ് ഇമ്രാൻ, ഷോൺ​ റോജർ, എ.കെ അർജുൻ,ബി​ജു നാരായൺ​, ശരത്ചന്ദ്രപ്രസാദ് എന്നി​വരൊക്കെ തി​രുവനന്തപുരത്തുകാരാണ്.

ടൈറ്റാൻസ് ടീമി​ന് തലസ്ഥാന നഗരി​യി​ൽ നി​ന്ന് ലഭി​ച്ച പി​ന്തുണയ്ക്ക് ഹൃദയം നി​റഞ്ഞ നന്ദി​. ഇനി​യുള്ള സീസണുകളി​ലും യുവതാരങ്ങൾക്ക് അവസരം നൽകി​, കേരള ക്രി​ക്കറ്റി​ന് മി​കച്ച താരങ്ങളെ സംഭാവന ചെയ്യാൻ ഞങ്ങൾ പ്രതി​ജ്ഞാബ ദ്ധരാണ്.

- സജ്ജാദ് സേട്ട്, തൃശൂർ ടൈറ്റാൻസ് ടീമുടമ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KCL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360