SignIn
Kerala Kaumudi Online
Friday, 16 October 2026 2.02 AM IST

ദേശീയ ഗെയിംസ് നിർവാഹക സമിതിയിൽ വി.സുനിൽ കുമാർ

sunil-kumar

ന്യൂഡൽഹി : അടുത്ത വർഷം മേഘാലയയിൽ നടക്കുന്ന 39-ാമത് ദേശീയ ഗെയിംസിന്റെ നിർവാഹക സമിതിയിലേക്ക്

( ഗെയിംസ് ടെക്നിക്കൽ കണ്ടക്റ്റ് കമ്മറ്റി )കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽ കുമാറിനെ തിരഞ്ഞെടുത്തു. സുനൈന കുമാരി ചെയർപേഴ്സണായ അഞ്ചംഗ കമ്മറ്റിയെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനാണ് പ്രഖ്യാപിച്ചത്. ഗെയിംസിന്റെ നടത്തിപ്പിന് ചുക്കാൻ പിടിക്കുന്നത് ടെക്നിക്കൽ കണ്ടക്റ്റ് കമ്മറ്റിയാണ്. ഇക്കഴിഞ്ഞ അയ്ചി നഗോയ ഏഷ്യൻ ഗെയിംസിൽ സുനിൽ കുമാർ ഒളിമ്പിക് കൗൺസിൽ ഒഫ് ഏഷ്യയുടെ നിരീക്ഷകനായിരുന്നു. അടുത്തവർഷം മാർച്ച് - ഏപ്രിൽ മാസങ്ങളിലായി ഷില്ലോംഗിൽ ദേശീയ ഗെയിംസ് സംഘടിപ്പിക്കാനാണ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തീരുമാനിച്ചിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUNIL KUMAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360