റോം: യൂറോപ്യൻ ഫുട്ബോളിലെ ആവേശപ്പോരാട്ടമായ യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇതിഹാസമായ ലയണൽ മെസിയുടെ റെക്കോർഡുകൾ തകർത്ത് കിലിയൻ എംബാപ്പെയും എർലിംഗ് ഹാലാൻഡും. ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടമാണ് റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് താരമായ എംബാപ്പെ സ്വന്തമാക്കിയത്.
റോമയിലെ എസ്റ്റാഡിയോ ഒളിമ്പിക്കോയിൽ നടന്ന മത്സരത്തിലാണ് 27-ാം വയസിൽ അപൂർവ നേട്ടത്തിന് താരം അർഹനായത്. 2015 സെപ്തംബറിൽ റോമയ്ക്കെതിരെ തന്നെ 28-ാം വയസിൽ റെക്കോർഡ് കുറിച്ച മെസിയെ മറികടന്നാണ് എംബാപ്പെയുടെ നേട്ടം. അതേസമയം, ചാമ്പ്യൻസ് ലീഗിൽ അതിവേഗം ഗോൾ സ്വന്തമാക്കുന്നതിൽ മെസിയെ മറികടന്ന് ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റിയുടെ നോർവെ താരമായ എർലിംഗ് ഹാലാൻഡ്.
ബുധനാഴ്ച പിഎസ്ജിക്കെതിരായ മത്സരത്തിൽ മാഞ്ചെസ്റ്റർ സിറ്റി 4-2ന് പരാജയപ്പെട്ടെങ്കിലും ഇരട്ട ഗോളുകൾ നേടിയ ഹാലാൻഡ് ടൂർണമെന്റിലെ തന്റെ ഗോൾ നേട്ടം 60 മത്സരങ്ങളിൽ നിന്ന് 61 ഗോളാക്കി ഉയർത്തി. ഇതോടെ ചാമ്പ്യൻസ് ലീഗിൽ 60 ഗോളുകൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും ഹാലാൻഡ് സ്വന്തമാക്കി. മെസിക്ക് ഈ നേട്ടത്തിലെത്താൽ 80 മത്സരങ്ങൾ വേണ്ടിവന്നിരുന്നു.
Kylian Mbappé and Erling Haaland have broken Lionel Messi's UEFA Champions League records. Mbappé became the youngest player to complete 100 matches at 27 years old, surpassing Messi's previous record of 28. Haaland became the youngest to score 60 goals in 60 matches, achieving it significantly faster than Messi, who took 80 games.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |